
കഴക്കൂട്ടം: പെട്രോള്‍-ഡീസല്‍ വിലവര്‍ധയിൽ പ്രതിഷേധിച്ച് നടന് പ്രേംകുമാര്‍ പൊതുപരിപാടിയിൽ പങ്കെടുക്കാൻ നടന്നെത്തി. കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് അദ്ദേഹം.
അമ്മന്‍കോവില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍, സ്കൂളിലെ സ്മാര്‍ട്ട് ഫോണ്‍ ലൈബ്രറി പദ്ധതി പ്രകാരം ഫോണുകള്‍ കുട്ടികള്‍ക്കു വിതരണം ചെയ്തത് പ്രേംകുമാറാണ്. സംഘാടകര്‍ വാഹനം അയയ്ക്കാന്‍ തയ്യാറായെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല.
അര ക്കിലോമീറ്ററകലെയുള്ള വീട്ടില്‍നിന്നു നടന്നുവരുകയും ചടങ്ങ് കഴിഞ്ഞ് നടന്നുപോകുകയും ചെയ്തു.






