
ശ്രീനഗര്‍: കേന്ദ്ര ഭരണ പ്രദേശമായി മാറിയതോടെ പുതിയ സംസ്ഥാന പക്ഷിയേയും മൃഗത്തേയും തേടി ലഡാക്. ജമ്മു കശ്മീര്‍ സംസ്ഥാനമായിരുന്ന സമയത്ത് ഹംഗുല്‍ ആയിരുന്നു സംസ്ഥാന മൃഗം. കറുത്ത കഴുത്തുളള കൊക്കായിരുന്നു സംസ്ഥാന പക്ഷി.
ഓരോ സംസ്ഥാനവുമായി ബന്ധപ്പെട്ട സസ്യ-ജന്തുജാലങ്ങളില്‍ നിന്നാണ് പക്ഷി, മൃഗം, പുഷ്പം എന്നിങ്ങനെ തിരഞ്ഞെടുക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ മാത്രം കണ്ടുവുന്ന പക്ഷിയാണ് കറുത്ത കഴുത്തുളള കൊക്ക്. കശ്മീര്‍ താഴവരയിലാണ് മാനിന്റെ വര്‍ഗത്തില്‍ പെടുന്ന ഹംഗുലിനെ സാധാരണയായി ണ്ടുവരുന്നത്.
ഇതോടെ കൊക്കിനെ ജമ്മുവിന്റെ പക്ഷിയായും ഹംഗഗുലിനെ ലഡാക്കിന്റെ മൃഗമായും ഉപയോഗിക്കാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്. കറുത്ത കഴുത്തുളശ്ള കൊക്ക് കിഴക്കന്‍ ലഡാക്കില്‍ മാത്രം കണ്ടുവരുന്ന പക്ഷിയായതിനാല്‍ ഇതിനെ തന്നെ ലഡാക്കിന്റെ സംസ്ഥാന പക്ഷിയാക്കാമെന്ന നിഗമനത്തിലാണ് അധികൃതര്‍. സംസ്ഥാന മൃഗമായി ഹിമപ്പുലിയേയും നിര്‍ദേശിച്ചിട്ടുണ്ട്.






