
കോഴിക്കോട്: പാര്‍ട്ടിയിലെ ആഭയന്തര കലാപത്തിന്റെ പേരില്‍ ഐ.എന്‍.എല്ലില്‍ അച്ചടക്ക നടപടി. നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.സി മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ഇ.സി മുഹമ്മദ് പറഞ്ഞു.
പി.എസ്.സി അംഗത്തിന്റെ നിയമനത്തിന് കോഴ വാങ്ജിയെന്നും മന്ത്രിയുടെ പഴ്സല്‍ സ്റ്റാഫില്‍ നിയമത്തില്‍ പാര്‍ട്ടിയുമായി ആലോചന നടന്നിട്ടില്ലെന്നുമൊക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം രൂക്ഷമായതോടെ സി.പി.എം നേതൃത്വം ഇടപെട്ടിരുന്നു. ഇരുപക്ഷത്തേയും നേതാക്കളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു.






