
ലണ്ടന്‍: യൂറോ കപ്പ് ടൂര്‍ണമെന്റില്‍ പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് 2-0 ന് ദയനീയ പരാജയം ഏറ്റുവാങ്ങി ജര്‍മ്മനി മടങ്ങിയപ്പോള്‍ വിങ്ങിവിങ്ങി കരയുന്ന ഒരു കുട്ടി ജര്‍മ്മന്‍ ആരാധികയുടെ മുഖം ഫുട്ബോള്‍ ലോകത്തെ നൊമ്പരപ്പെടുത്തിയിരുന്നു. ജര്‍മ്മനിയുടെ പതാക മുഖത്ത് വരച്ച് ജര്‍മ്മന്‍ ജഴ്സിക്ക് സമാനമായ ടീഷര്‍ട്ട് അണിഞ്ഞുകൊണ്ട് മടിയിലിരുന്ന് കൈ കൂട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന ആ നിഷ്കളങ്ക മുഖം ക്യാമറ കണ്ണില്‍ വീണ്ടും വീണ്ടും ഫുട്ബോള്‍ ആരാധകര്‍ കണ്ടു. വെബ്ലി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിനിടെയായിരുന്നു ആ 'കരച്ചില്'്.
മത്സരത്തിന് ശേഷം കുട്ടി ആരാധികയുടെ കരയുന്ന മുഖം സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയതോടെയാണ് കഥ തന്നെ മാറിയത്. ഇംഗ്ലണ്ട് ആരാധകരാണ് ആരാധികയെ ട്രോളി രംഗത്തെത്തിയത്. ഇതിന് തൊട്ടുപിന്നാലെ ഇംഗ്ലണ്ട് കാരനായ ജോയല്‍ ഹ്യൂസ് എന്നയാള്‍ ആരാധികയെ ആശ്വസിപ്പിക്കാനായി ഒരു 'ജസ്റ്റ് ഗിവിങ് പേജ്' ആരംഭിച്ചു. 'യുകെയില്‍ നിന്നുള്ള എല്ലാവരും ഭയാനകമല്ലെന്നും, കരുതലുണ്ടെന്നും' അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് 500 ഡോളര്‍ സമാഹരിക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്മത്സരം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ആയിരക്കണകിക്കനാളുകള് കുട്ടി ആരാധികയ്ക്കായി പണം നല്കി. ഒരാഴ്ച കൊണ്ട് 36000 ഡോളര്‍( ഏകദേശം 37 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ഒന്‍പതു വയസുകാരിയ്ക്കായി സമഹാരിച്ചത്.
തുടര്‍ന്ന് കുട്ടിയുടെ കുടുംബത്തെ കണ്ടെത്തിയതായും, എന്നാല്‍ സ്വരൂപിച്ച പണം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യൂനിസെഫിന് കൈമാറാണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചതായി പേജില്‍ തന്നെ അവര്‍ കുറിച്ചു. 'മകളുശടയും കുടുംബത്തിന്റെയും ആഗ്രഹപ്രകാരം ഞങ്ങള്‍ സ്വകാര്യമായി തുടരാന്‍ തന്നെ ആഗ്രഹിക്കുകയാണെന്നും, എന്നിരുന്നാലും നിങ്ങളുടെ അത്ഭുതകരമായ പിന്തുണയ്ക്ക് എല്ലാവരോടും നന്ദി പറയുന്നുവെന്നും' കുട്ടിയുടെ കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. യുഎന്‍ സംഘടനയായ യൂണിസെഫിന് പണം കൈമാറണമെന്ന് മകള്‍ തന്നെ പറഞ്ഞതായും പ്രസ്താവനയില്‍ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കുട്ടികളുശട ഏജന്‍സിയാണ് യുണിസെഫ്.






