
രാജ്കോട്ട്: ജോ റൂട്ടിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇംണ്ട് 311/4 എന്ന നിലയിലാണ്. 124 റണ്‍സ് നേടിയ ജോ റൂട്ടും 99 റണ്‍സ് നേടിയ മൊയിന്‍ അലിയുമാണ് ഇംഗ്ലീഷ് ബാറ്റിംഗിന് കരുത്തേകിയത്.
ടോസ് നേടിയ ഇംണ്ട് ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് ഇംണ്ടിന് സമ്മാനിച്ചത്. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്-ഹസീബ് ഹമീദ് സഖ്യം 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്കോര്‍ 100 കടക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റുകള്‍ വീണത് സന്ദര്‍ശകരെ സമ്മര്‍ദത്തിലാക്കിയിരുന്നു.
എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റൂട്ട്-അലി സഖ്യം സ്കോറിംഗ് അനായാസമാക്കി. ഇരുവരും ചേര്‍ന്ന് 179 റണ്‍സ് കുട്ടിചേര്‍ത്തു. ഇന്ത്യയ്ക്ക് വേണ്ടി ആര്. അശ്വിന് രണ്ടും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.






