
തൃശൂര്‍: വുഹാനില്‍ നിന്ന് കോവിഡ് ബാധിച്ച ആദ്യ മലയാളി പെണ്‍കുട്ടിക്ക് വീണ്ടും കോവിഡ്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്ക് കോവിഡ് പരിശോധന നടത്തവേയാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് തൃശൂര്‍ ഡി.എം.ഒ ഡോ.കെ.ജെ റീന അറിയിച്ചു.
രോഗലക്ഷണങ്ങളില്ല. മറ്റ് ആരോഗ്യ പ്രശ്നങ്ങളുമില്ല. കോവിഡ് ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും രോഗബാധയ്ക്കുള്ള സാധ്യതയാണ് ഇത് തെളിയിക്കുന്നതെന്ന് ഡി.എം.ഒ പറഞ്ഞു. ഒരിക്കല്‍ രോഗം വന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് കൂടുതല്‍ സുരക്ഷിതമായിരിക്കുമെന്നും ഡി.എം.ഒ ചൂണ്ടിക്കാട്ടി.
വുഹാന്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ജനുവരി 31നാണ് ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചത് ഈ കുട്ടിയ്ക്കാണ്.
ഈ വിദ്യാര്‍ത്ഥിനിക്ക് ഇതുവരെ വാക്സിന് ലഭിച്ചിട്ടില്ല. 18ന് മുകളിലുള്ളവര്‍ക്ക് വാക്സിന് കേരളത്തില്‍ ലഭ്യമാക്കിയത് ജൂണ്‍ 29 മുതലാണ്. 20 വയസ്സാണ് പെണ്കുട്ടിക്കുള്ളതെന്നും ഡി.എം.ഒ പറഞ്ഞു.
അതിനിടെ, തിരുവനന്തപുരത്ത് വരണ്ട് മപര്ക്ക് കൂടി സിക്ക വയറസ് സ്ഥിരീകരിച്ചു. പൂന്തുറ, ശാസ്തമംഗലം സ്വദേശികള്‍ക്കാണ് രോഗം. ഇതോടെ സിക്ക ബാധിതരുടെ എണ്ണം 21 ആയി.






