
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ ആശാവഹമല്ലെന്നും ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് കൂടുതലുള്ള ഇടങ്ങളില്‍ മെഗാ ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രണ്ടരലക്ഷം കൂടുതല്‍ ടെസ്റ്റ് നടത്തുമെന്നും വ്യാപനം കൂടിയ സ്ഥലങ്ങള്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കുറഞ്ഞ മരണ നിരക്ക് ശ്രദ്ധയില്‍ പെടുത്തിയതായും 60 ലക്ഷം ഡോസ് വാക്സിന് ആവശ്യപ്പെട്ടതായും പറഞ്ഞു. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ ടിപിആര്‍ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏററവും കൂടുതല്‍ കേസുകള്‍ മലപ്പുറത്താണെന്നും 2,115 പുതിയ കേസുകള്‍ ഉണ്ടെന്നും പറഞ്ഞു. ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.46 ശതമാനമാണ്.
മൂന്ന് ദിവസമായി ടിപിആര്‍. 10.5 ശതമാനം ആണെന്നും പറഞ്ഞു. 62 ആരോഗ്യപ്രവര്‍ത്തകരും ഇന്ന് കോവിഡ് ബാധിച്ചവരുടെ പട്ടികയിലുണ്ട്. 391 തദ്ദേശ സ്ഥാപനങ്ങളില്‍ 5 നും 11 നും ഇടയിലാണ് ടിപിആര്‍. 364 തദ്ദേശ സ്ഥാപനങ്ങളില്‍ 10 നും 15 നും ഇടയില്‍ ആണ് ടിപിആര്‍.
ഇന്ന് 124 കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 14,810 ആയി. ഇന്ന് 14,539 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 10,331 പേര്‍ക്ക് കോവിഡ് മുക്തിയുമുണ്ടായി. 1,15,174 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 1,39,049 സാമ്പിളുകള്‍ പരിശോധിച്ചു.
കാലവര്‍ഷം ശക്തമാകുകയാണെന്നും അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും പറഞ്ഞു. മഴയോപ്പെം ശക്തമായ കാറ്റും വീശുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്്. കോവിഡിന് പുറമെ ഡെങ്കിപ്പനി കൂടി ആരംഭിക്കുന്നതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്നും കൊതുകു നിയന്ത്രണ പരിപാടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുമെന്നും പറഞ്ഞു. ഈ മാസം 17 വരെ മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തിയതായും വ്യക്തമാക്കിയിട്ടുണ്ട്.






