
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ എത്തുമെന്ന് ഐസിഎംആർ. ഐസിഎംആറിലെ സാംക്രമികരോഗ വിഭാഗം വിദഗ്ധൻ ഡോ. സമീരൻ പാണ്ഡയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്.
അതെ സമയം, മൂന്നാം തരംഗം രണ്ടാം തരംഗത്തോളം പ്രശ്നം സൃഷ്ടിക്കില്ലെന്നാണ് വിലയിരുത്തൽ. പക്ഷേ ആളുകൾക്കിടയിൽ വ്യാപകശേഷി കൂടുതലായിരിക്കും. ഡെൽറ്റ, ഡെൽറ്റ പ്ലസ് വകഭേദങ്ങൾ രാജ്യത്ത് വ്യാപിച്ചിട്ടുണ്ടെന്നും എന്നാൽ അവയുടെ തീവ്രത കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
അശ്രദ്ധ കൂടുതൽ അപകടം വരുത്തുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളും, തീർഥാടന കേന്ദ്രങ്ങളും തുറക്കുന്നത് നീട്ടിവയ്ക്കണമെന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും ഐഎംഎ നിർദേശിച്ചിരുന്നു.






