തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇത്തവണ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ‘വന്ദേമാതരം’ ആലപിക്കണമെന്ന് നിർദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ ചടങ്ങുകളിൽ ദേശീയഗാനം ആലപിക്കണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റുനിന്ന് പൂർണ ആദരവ് പ്രകടിപ്പിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കാൻ ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്നും ദേശീയപതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിർദേശങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രോട്ടോക്കോൾ ഓഫീസറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌കൂളുകൾക്കായി മാർഗനിർദേശം പുറത്തിറക്കിയത്. നേരത്തെ സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ ‘വന്ദേമാതരം’ പൂർണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചിരുന്നു.
കേന്ദ്രത്തിന്റെ നിർദേശം ചീഫ് സെക്രട്ടറി കൈമാറുക മാത്രമാണ് ചെയ്തതെന്നും വന്ദേമാതരം വിഷയത്തിൽ സംസ്ഥാന സർക്കാരിനും യു.ഡി.എഫിനും കൃത്യമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂളുകൾക്കായുള്ള പുതിയ മാർഗനിർദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.

Comments