കന്യാകുമാരി: സ്കൂളിൽ യൂണിഫോം അണിഞ്ഞ പെൺകുട്ടികൾ മദ്യപിക്കുന്നു! തക്കലയിലെ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. സഹപാഠികൾ മൊബൈലിൽ പകർത്തിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ലഭിച്ച വിവരമനുസരിച്ച്, യൂണിഫോം ധരിച്ച രണ്ട് സ്കൂൾ വിദ്യാർത്ഥിനികൾ ക്ലാസ് മുറിക്ക് പുറത്തുവെച്ച് മദ്യം കഴിക്കുന്ന വീഡിയോ വ്യാഴാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീഡിയോ ഇപ്പോൾ മാത്രമാണ് വൈറലായതെങ്കിലും, സംഭവം നടന്ന് കുറച്ച് ആഴ്ചകൾ കഴിഞ്ഞിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.സഹപാഠികൾ തങ്ങളുടെ മൊബൈൽ ഫോണിലാണ് വീഡിയോ പകർത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതിനെത്തുടർന്ന്, ജില്ലാ ചീഫ് എജ്യുക്കേഷണൽ ഓഫീസർ വിഷയം അന്വേഷിച്ചു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഹെഡ്മിസ്ട്രസിനെ ഉടൻ സ്ഥലം മാറ്റാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
വിദ്യാർത്ഥികൾക്ക് എങ്ങനെ മദ്യം ലഭിച്ചു, എവിടെ വെച്ചാണ് കഴിച്ചത് എന്നീ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനും കൂടുതൽ നടപടികൾ ആവശ്യമുണ്ടോയെന്ന് തീരുമാനിക്കുന്നതിനും വിദ്യാഭ്യാസ വകുപ്പും പോലീസും അന്വേഷണം തുടരുന്നു. വിദ്യാർത്ഥികൾക്കായി മദ്യം വാങ്ങി നൽകിയ ഒരാളെ കണ്ടെത്തിയിട്ടുണ്ടെന്നും തുടർ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നേരത്തെ ചെങ്കൽപ്പെട്ടിലും ഇതേപോലൊരു സംഭവം വാർത്തയായിരുന്നു. സ്കൂൾ ബസിനുള്ളിൽ വച്ച് പെൺകുട്ടികൾ മദ്യം കഴിക്കുന്ന വീഡിയോ ആയിരുന്നു അന്ന് പ്രചരിച്ചത്.

Comments