
ന്യൂഡല്‍ഹി: ബിജെപി എംപി പ്രഗ്യാ താക്കൂര്‍ വീണ്ടും വിവാദക്കുരുക്കില്‍. വീട്ടില്‍ വെച്ച് കോവിഡ് വാക്സിന് സ്വീകരിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെയാണ് വീണ്ടും പുതിയ വിവാദം ഉയര്‍ന്നത്. ഭോപ്പാല്‍ എംപിയായ പ്രഗ്യാ സിങ് താക്കൂര്‍ കോവിഡ് വാക്സിന് ആദ്യ ഡോസ് വീട്ടില്‍ സ്വീകരിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തായിരിക്കുന്നത്.
'പ്രായമായതും ഭിന്നശേഷിക്കാരായവര്‍ക്കും വീട്ടിലെത്തി വാക്സിന് നല്‍കണമെന്ന പ്രത്യേക നിയമത്തിന്റെ ഭാഗമായാണ് പ്രഗ്യാ സിങ് താക്കൂറിന് വീട്ടിലെത്തി വാക്സിന് നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
'പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അവരുടെ വീടുകള്‍ക്ക് സമീപം വാക്സിനേഷന് നല്‍കണമെന്നാണ്' അതിനാല്‍ എംപിക്ക് ഇതുപ്രകാരമാണ് നല്‍കിയത്. അതല്ലാതെ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
अभी कुछ दिन पूर्व ही बास्केट बॉल खेल रही व ढोल की थाप पर नृत्य कर रही हमारी भोपाल की सांसद प्रज्ञा ठाकुर ने आज घर टीम बुलाकर वैक्सीन का डोज़ लगवाया ?
मोदीजी से लेकर शिवराजजी व तमाम भाजपा नेता अस्पताल में जाकर वैक्सीन लगवा कर आये लेकिन हमारी सांसदजी को यह छूट क्यों व किस आधार पर? pic.twitter.com/QYEN4eNiV2— Narendra Saluja (@NarendraSaluja) July 14, 2021
അടുത്തിടെ പ്രഗ്യാ താക്കൂര്‍ ബാസ്കറ്റ് ബോള്‍ കളിക്കുന്നതിന്റെയും ഒരു വിവാഹ വിരുന്നില്‍ ഡാന്‍സ് ചെയ്യുന്നതിന്റെയും വീഡിയോ വൈറലായിരുന്നു. ഇതിനിടെ വീട്ടില്‍ വെച്ച് വാക്സിന് സ്വീകരിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി മോഡിക്കും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനും ആശുപത്രിയില്‍ പോയി വാക്സിന് സ്വീകരിക്കാമെങ്കില്‍ പ്രഗ്യാ സിങ് താക്കൂറിന് മാത്രം എന്താണ് പരിഗണന എന്നും കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലുജ ട്വീറ്റ് ചെയ്തു.






