
ന്യൂഡല്‍ഹി: പെഗാസസിന്റെ ചാരപ്പണിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ ഉയര്‍ത്തിയിരിക്കെ സ്പൈവേര്‍ രാഹുല്‍ഗാന്ധിയെ ലക്ഷ്യമിട്ടത് കോണ്‍ഗ്രസ് അദ്ധ്യനായിരുന്ന 2019 ലെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പും പിമ്പുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വിവരം ശേഖരിക്കുന്നതിനായിട്ടായിരുന്നു പണിയെന്നാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വിവരം പുറത്തുവിട്ടിരിക്കുന്ന വയറിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാഹുല്‍ഗാന്ധി ഉപയോഗിച്ചിരുന്ന രണ്ടു മൊബൈലുകള്‍ ഉള്‍പ്പെടെ 300 ഇന്ത്യന്‍ നമ്പറുകള്‍ പൊട്ടന്‍ഷ്യല്‍ ടാര്‍ഗറ്റില്‍ ഉണ്ടായിരുന്നതായി ചെയ്തിരുന്നതായി ഇസ്രായേലി ചാരപ്പണി സാങ്കേതിക വെണ്ടര്‍ ആയ എന്‍എസ്ഒ ഗ്രൂപ്പ് പറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി പ്രഥമലക്ഷ്യമായപ്പോള് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലോ പൊതുബന്ധത്തിലോ യാതൊരു റോളുമില്ലാത്ത സാമൂഹ്യ സുഹൃത്തുക്കളായ അഞ്ചുപേരും പരിചയക്കാരുമെല്ലാം ലക്ഷ്യത്തിന്റെ ഭാഗമായി മാറിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യത്തില്‍ നടന്ന പരിശോധനയില്‍ രാഹുലിന്റെ നിലവിലെ നമ്പര്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും രാഹുല്‍ അധികകാലം ഉപയോഗിക്കാതിരുന്ന 2018 നും 2019 നും ഇടയില്‍ ഉപയോഗിച്ചിരുന്ന ഫോണുകളുടെ നമ്പറുകള്‍ ചാരപ്പണിക്കായി തെരഞ്ഞെടുക്കപ്പെട്ട പട്ടികയില്‍ ഉണ്ടായിരുന്നു എന്നും പറയുന്നു. ഫോറന്‍സിക് പരിശോധനയുടെ അഭാവത്തില്‍ പെഗാസസ് രാഹുലിനെതിരേ നീങ്ങിയിരിക്കാന്‍ സാധ്യതയില്ല എന്ന് വിചാരിച്ചാലും അദ്ദേഹത്തിന്റെ ചുറ്റുവട്ടത്തെ ഒമ്പതു നമ്പറുകളില്‍ ഒരെണ്ണം പെഗാസസ് പ്രൊജക്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
ഹാക്കിംഗിനായി ഉപയോഗിച്ചിരുന്ന സ്പൈവെയര്‍ എന്ന് സംശയിക്കാവുന്ന ചില നമ്പറുകളില്‍ നിന്നും തനിക്ക് സംശയാസ്പദമായ വാട്സ്ആപ്പ് സന്ദേശങ്ങള്‍ വന്നിരുന്നതായി രാഹുല്‍ഗാന്ധിയെ റിപ്പോര്‍ട്ടില്‍ വയര്‍ ഉദ്ധരിക്കുന്നുണ്ട്. ഇതോടെ രാഹുല്‍ നമ്പര്‍ മാറ്റുകയും ചെയ്തു. തെരഞ്ഞെടുപ്പ് സുതാര്യതയുമായി ബന്ധപ്പെട്ട സംശയം നിരന്തരം ഉന്നയിച്ച് നരേന്ദ്രമോഡിയെ രാഹുല്ബുദ്ധിമുട്ടിച്ച 2019 തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കാലത്താണ് രാഹുല്‍ഗാന്ധി ചാരപ്രവര്‍ത്തിയുടെ ലക്ഷ്യമായി മാറിയത്.
രാഹുലിന്റെ വ്യക്തിഗത ഫോണിനൊപ്പം അലങ്കാര്‍ സാവായ്, സച്ചിന് റാവു എന്നീ രണ്ടു അടുത്ത സുഹൃത്തുക്കളുടെ ഫോണ്‍ ലീക്കായ ഡേറ്റാബേസില്‍ 2019 ല്‍ ലക്ഷ്യമിട്ടിരുന്നായി കാണിക്കുന്നുണ്ടെന്നും പറയുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗമാണ് റാവു. ഗാന്ധിയുടെ ഓഫീസ് അംഗവും രാഹുലിനൊപ്പം 24 മണിക്കൂറില്‍ ഭൂരിഭാഗവും ചെലവഴിക്കുന്നയാളുമാണ് സാവായ്. ഇയാളുടെ ഫോണ്‍ 2019 ല്‍ മോഷണം പോയതിനാല്‍ അത് ഫോറന്‍സ് പരിശോധനയ്ക്ക് കിട്ടിയില്ല. റാവുവാകട്ടെ നിരന്തരം പ്രശ്നതിലായതോടെ ഫോണ്‍ അധികനേരം ഓണ്‍ ചെയ്തിരുന്നുമില്ല.






