
ന്യൂയോര്‍ക്ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ളിന്റണെ ശരിക്കും വീഴ്ത്തിയത് അവസാന നിമിഷം ഉണ്ടായ ഇ മെയില്‍ വിവാദം. അവസാന ഘട്ടത്തിന് തൊട്ടു മുമ്പ് വരെ വിജയം ഉറപ്പാക്കി നീങ്ങിയിരുന്ന ഹിലരിക്ക് വിക്കീലീക്സ് പുറത്തുവിട്ട ഇ മെയിലുമായ ബന്ധപ്പെട്ട രേഖകള്‍ അമേരിക്കന്‍ ജനതയ്ക്കുള്ള വിശ്വാസം നഷ്ടമാക്കുകയായിരുന്നു. എന്നും, രഹസ്യമായി സൂക്ഷിക്കേണ്ടിയിരുന്ന ഔദ്യോഗിക രേഖകള്‍ സ്വന്തം സെര്‍വര്‍ ഉപയോഗിച്ചത് വഴി അയച്ചതിനാല്‍ ഹിലരിയുടെ മെയിലില്‍ നിന്നും ചോര്‍ന്നത് അവര്‍ക്ക് തിരിച്ചടിയായി.
സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഒബാമ ഭരണകൂടം നല്കിയ മെയില്‍ ഐ ഡി ഉപയോഗിക്കാതെ സ്വന്തം സെര്‍വര്‍ ഉപയോഗിക്കാനുള്ള തീരുമാനമാണ് ഹിലരിയെ കുടുക്കിയത്. 'സ്റ്റേറ്റ് ഡോട്ട് ജിഒവി' യ്ക്ക് പകരം എച്ച്ആര്‍ഡി അറ്റ് ക്ളിന്റണ് എന്ന ഐഡിയാണ് ഹിലരി ഉപയോഗിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ആഴ്ചകളില്‍ വിക്കി ലീക്സ് തുടര്‍ച്ചയായി ആക്രമണം നടത്തിയതോടെ ഹിലരിയുടെ പ്രചാരം കുത്തനെ ഇടിയാനും അമേരിക്കന്‍ ജനതയില്‍ ഭൂരിഭാഗവും എതിര്‍ത്തിരുന്ന റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിക്ക പ്രസിഡന്റ് പദവിയിലേക്ക് വഴി അനായാസമായി മാറുകയുമായിരുന്നു.
വിക്കീലീക്സ് പുറത്തുവിട്ട രേഖകളില്‍ ഔദ്യോഗിക ഐഡി ആക്ടിവേറ്റ് പോലും ചെയ്യാതിരുന്ന ഹിലരി സ്വന്തം മെയിലില്‍ നിന്നും രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങളാണ് അയച്ചതെന്ന് വ്യക്തമാകുന്നുണ്ട്. അതീവ സുരക്ഷിതമായ സര്‍ക്കാര്‍ സെര്‍വര്‍ ഉപയോഗിക്കാതിരുന്നതും പെട്ടെന്ന് ഹാക്ക് ചെയ്യാവനുന്ന സ്വന്തം സെര്‍വര്‍ ഉപയോഗിച്ചതും ഹിലരിക്ക് വന്‍ തിരിച്ചടിയായി മാറി. മൈക്രോസോഫ്റ്റ് റിമോട്ട് ഡെസ്ക്ടോപ്പ് ഉപയോഗിച്ച് പുറത്തു നിന്നും ഹാക്ക് ചെയ്യാമെന്ന് അഞ്ചു വര്‍ഷം മുമ്പ് ഹാക്കര്‍മാര്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. ഈ വിവരം ഉപയോഗപ്പെടുത്തിയ വിക്കീലീക്സ് തെരഞ്ഞെടുപ്പില്‍ എതിരാളിക്കെതിരേ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്തു.
പ്രചരണത്തിനിടയില്‍ അഭിപ്രായ സര്‍വേയില്‍ ഏറെ മുന്നിലായിരുന്ന ഹിലരിയുടെ ക്യാമ്പ് പെട്ടെന്ന് നിശബ്ദമായത് ഇ മെയില്‍ വിവാദത്തോടെയായിരുന്നു. അതുവരെ വംശ വെറിക്കാരനെന്നും പെണ്ണു പിടുത്തക്കാരനെന്നും ആരോപിക്കപ്പെട്ട ട്രംപിന്റെ ക്യാമ്പ് ഇ മെയില്‍ വിവാദത്തിന് പിന്നാലെ ശ്രദ്ധയോടെയും കരുതലോടെയും നീങ്ങാനും തുടങ്ങി. വോട്ടെടുപ്പിന് തൊട്ടു മുമ്പ് തന്നെ എഫ്ബിഐ ഹിലരിയെ കുറ്റവിമുക്തയാക്കിയെങ്കിലും അപ്പോഴേയ്ക്കും അമേരിക്കന്‍ ജനത ഹിലരിയെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്നാണ് ലോകത്തെ വിസ്മയിപ്പിച്ച് ട്രംപ് കുതിച്ചത്.






