
കോഴിക്കോട് : മുട്ടില്‍ മരംമുറിക്കലില്‍ വിവരാവകാശ നിയമപ്രകാരം മറുപടി നല്കിയ റവന്യു ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം. റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയെയാണ് സെക്രട്ടേറിയറ്റിന് പുറത്ത് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലേക്ക് മാറ്റിയത്.
നേരത്തെ ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി റദ്ദാക്കുകയും കഴിഞ്ഞ ദിവസം ഈ നടപടി തിരുത്തുകയും ചെയ്തിരുന്നു.ശാലിനിക്ക് ഗുഡ് സര്‍വീസ് എന്‍ട്രിക് യോഗ്യതയില്ലെന്ന് കാണിച്ചാണ് ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് മാസത്തെ നിര്‍ബന്ധിത അവധിയില്‍ പോകാനും നേരത്തെ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട രേഖകളാണ് നിയമപ്രകാരം ഒ ജി ശാലിനി കൈമാറിയത്. വിവരാവകാശ നിയമപ്രകാരം മറുപടി നല്കിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിച്ചത് വിവരാവകാശ ലംഘനമാണെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ പ്രാണകുമാര്‍ രംഗത്തെത്തിയിരുന്നു.






