
കൊച്ചി: ദൃശ്യമാധ്യമങ്ങളിലൂടെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് ജയശങ്കർ പാർട്ടിക്കും ഇടതുമുന്നണിക്കും നിരന്തരം തലവേദന സൃഷ്ടിച്ചിരുന്ന രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കറിനെ സി.പി.ഐ. ഒടുവിൽ പാർട്ടിയിൽ നിന്നും ഒഴിവാക്കി. അംഗത്വം പുതുക്കിനൽകാതെ ജയശങ്കർ ലെവിയായി അടച്ച 1330 രൂപ ഗൂഗിൾപേവഴി കഴിഞ്ഞദിവസം മടക്കി നൽകുകയായിരുന്നു.
സി.പി.ഐ.യിലെ ചില മുതിർന്ന നേതാക്കളുടേയും ജില്ലാ നേതൃത്വത്തിന്റെയും അറിവോടെയായിരുന്നു ഇതെന്നാണ് വിവരം.
പലപ്പോഴും ജയശങ്കറിന്റെ തുറന്നുപറച്ചിലുകൾ സി.പി.എമ്മിനെ വലച്ചിരുന്നു . ജയശങ്കർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ വരെ സി.പി.എം. സംവാദകർ ശ്രദ്ധിച്ചിരുന്നു.
സി.പി.എമ്മിൽനിന്നുള്ള സമ്മർദത്തിന്റെകൂടി അടിസ്ഥാനത്തിലാണ് ജയശങ്കറിനെ ഒഴിവാക്കാനുള്ള നിലപാടിലേക്ക് സി.പി.ഐ. എത്തിയതെന്നാണ് സൂചന.
അതേസമയം പാർട്ടിയിൽ നിന്ന് ഒഴിവാക്കിയതായുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജയശങ്കർ പറഞ്ഞു.






