
അപ്രതീക്ഷിത പ്രസിഡന്റ് പദവി തേടി വന്നതിന് പിന്നാലെ ട്രംപിനെതിരേയുള്ള പ്രതിഷേധം അമേരിക്കന്‍ തെരുവുകളില്‍ കത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ മെലാനിയയുടെ മോഡലിംഗ് കാലത്തെ നഗ്നചിത്രങ്ങള്‍ വീണ്ടും നെറ്റിലെത്തി. മുന്‍കാല ജീവിതത്തില്‍ കാട്ടിക്കൂട്ടിയ കാര്യങ്ങളാണ് അമേരിക്കന്‍ പ്രഥമ വനിതയെ വേട്ടയാടുന്നത്. ജി ക്യൂ മാഗസിന് വേണ്ടി പൂര്‍ണ്ണ നഗ്നയായി ഫോട്ടോഷൂട്ടില്‍ പോസ് ചെയ്തതും മറ്റൊരു മോഡലിനൊപ്പവും തനിച്ചും ചെയ്ത നഗ്നഫോട്ടോ ഷൂട്ടുമാണ് വിമര്‍ശകര്‍ പൊടി തട്ടിയെടുത്തിരിക്കുന്നത്.
ട്രംപുമായി കണ്ടു മുട്ടുന്നതിന് മൂന്ന് വര്‍ഷം മുമ്പ് എടുത്ത ചിത്രങ്ങളും ട്രംപുമായി പ്രണയം തുടങ്ങിയ ശേഷം 2001 ല്‍ ബ്രിട്ടീഷ് മാധ്യമത്തിന് നല്കിയ ചിത്രവുമാണ് 48 കാരിയായ മെലാനിയെ ഇപ്പോള്‍ അസ്വസ്ഥമാക്കുന്നത്. നെക്ലേസ് മാത്രമണിഞ്ഞ് ഒരു ബ്രീഫ് കെയ്സില് വിലങ്ങിനാല്‍ ബന്ധിക്കപ്പെട്ട് ഒരു രോമപ്പുതപ്പില് കിടക്കുന്ന നിലയിലാണ് ജി ക്യൂ മാഗസിന് അന്ന് ഫോട്ടോ തയ്യാറാക്കിയത്. അന്ന് 25 ാം വയസ്സിലായിരുന്നു ഈ സാഹസത്തിന് മെലാനിയ തയ്യാറായത്. അന്ന് മോഡലിംഗ് കരിയറില്‍ കത്തി നില്ക്കുന്ന സമയത്ത് ഇതൊരു പ്രശ്നം ആയിരുന്നില്ലെങ്കിലും ട്രംപ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ എതിരാളികള്‍ എടുത്തുകൊണ്ടുവരികയും ഇപ്പോള്‍ പ്രശ്നം രൂക്ഷമായി മാറുകയും ചെയ്തു.
[GADS]
1996 ല്‍ ഫ്രഞ്ച് പ്രസാധകര്‍ക്ക് വേണ്ടി മെലാനിയ എടുത്ത റിസ്ക്ക് അടുത്തിടെ ന്യൂയോര്‍ക്ക പോസ്റ്റ് വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു. മാറിടം പൂര്‍ണ്ണമായും അനാവൃതമാകുന്ന ചിത്രത്തില്‍ രഹസ്യഭാഗം കൈകൊണ്ട് മറയ്ക്കുകയും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്ക് പോസ്റ്റ് നടത്തിയ അഭിമുഖത്തില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ താരത്തിന്റെ സൗന്ദര്യം ആഘോഷിക്കുന്ന ചിത്രം എന്നായിരുന്നു ട്രംപിന്റെ മറുപടി. മെലാനിയയുടെ സൗന്ദര്യം ഈ വിധത്തില്‍ പ്രസിദ്ധീകരണം ആഘോഷമാക്കിയതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞു. തന്നോട് കരുണയും ദയയുമുള്ള അസാധാരണ വ്യക്തിത്വമുള്ള വനിത എന്നായിരുന്നു മെലാനിയയെ കുറിച്ചുള്ള ട്രംപിന്റെ വിശദീകരണം.
പതിനേഴാം വയസ്സ് മുതല്‍ മെലാനിയ അന്താരാഷ്ട്ര രംഗത്ത് താരമാണ്. സ്ളോവേനിയക്കാരിയായ ഇവരെ ജെര്ക്കോ കറ്റാപുല്റ്റെഡ് എന്ന ഫോട്ടോഗ്രാഫര്‍ ക്യാമറയില്‍ പകര്‍ത്തിയത് മുതല്‍ ഇവര്‍ താരമായി. ചിത്രം ഇറ്റാലിയന്‍ മോഡല്‍ ഏജന്‍സി മിലാനിലെ ഐ ഡി യുമായി കരാറില്‍ എത്തുന്നതിന് കാരണമായി. മെലാനിയ നൗസ് എന്ന മെലാനിയ പിന്നീട് മെലാനിയ കെ എന്ന പേരില്‍ പ്രസിദ്ധയായി. 1998 സെപ്തംബറില്‍ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ വെച്ചായിരുന്നു മെലാനിയയെ ട്രംപ് കണ്ടുമുട്ടിയത്. 2005 ല്‍ ഇവര്‍ വിവാഹിതരാകുകയും ചെയ്തു. ഇവര്‍ക്ക് ഇപ്പോള്‍ 10 വയസ്സുള്ള ബാരോണ എന്ന മകനുണ്ട്.
രണ്ടു നൂറ്റാണ്ടിനിടെ വിദേശത്ത് ജനിച്ച ആദ്യ അമേരിക്കന്‍ പ്രഥമ വനിതയായിരിക്കും മെലാനിയ(46)യെന്നതാണ് ഏറെ രസകരം. 1825 മുതല്‍ 29 വരെ പ്രസിഡന്റായിരുന്ന ജോണ്‍ ക്വിന്‍സി ആഡംസിന്റെ ഭാര്യ ലൂസിയ ജനിച്ചത് ഇംണ്ടിലായിരുന്നു. ാമര്‍ താരമായ മെലാനിയയെ മുന്‍ സൂപ്പര്‍ മോഡലും ഫ്രഞ്ച് പ്രഥമ വനിതയുമായിരുന്ന കാര്‍ലാ ബ്രൂണിയോട് ഉപമിക്കുന്നവരും അനവധിയാണ്. ജനിച്ചത് യൂഗോസ്ലോവിയുടെ ഭാഗമായിരുന്ന ഇന്നത്തെ സ്ലോവേനിയയില്‍. മാതാവ് ഫാഷന്‍ രംഗത്തും പിതാവ് കാര്‍ വില്പന രംഗത്തുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഫാഷന്‍ പറുദീസകളായ മിലാനും പാരീസിലുമായിരുന്നു പഠനം. മോഡലിങ്ങിലേക്കു കടന്നതോടെ 1996 ല്‍ അമേരിക്കയിലെത്തി.
2005 ലെ വിവാഹദിനത്തില്‍ മെലാനിയ അണിഞ്ഞിരുന്ന ഡിെസെനര് വസ്ത്രത്തിന് വില ഏതാണ്ട് രണ്ടു ലക്ഷം ഡോളറായിരുന്നത്രെ. തന്നെക്കാള്‍ 24 വയസിന് ഇളപ്പമുള്ള മെലാനിയ ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ്. വിവാദങ്ങളുടെ തോഴനായ ട്രംപ്, തെരഞ്ഞെടുപ്പു പ്രചാരണത്തനിടെയും പല തവണ വിവാദവെടി പൊട്ടിച്ചു. ഈ അവസരങ്ങളിലെല്ലാം ഭര്‍ത്താവിനെ പിന്തുണച്ചു മെലാനിയ രംഗത്തെത്തി. തെരഞ്ഞെടുപ്പു യോഗങ്ങളില്‍ നിറപുഞ്ചിരിയുമായി ഒതുങ്ങി നില്ക്കുന്ന മെലാനിയയും ഇതിനിടെ വിവാദങ്ങളില്‍ ചെന്നു ചാടി. 2008 ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ മിഷേല്‍ ഒബാമ നടത്തിയ പ്രസംഗത്തോട് വല്ലാതെ സാമ്യമുള്ള പ്രസംഗം നടത്തിയാണ് അവര്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തിയത്. മിഷേലിന്റെ പ്രസംഗം മെലാനിയ അടിച്ചു മാറ്റിയെന്നായിരുന്നു പ്രധാന ആരോപണം.