
തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേരള ചരിത്രത്തിലെ ഏറ്റവും വലിയ വനംകൊള്ളയാണ് നടന്നതെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം.ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. ചോദ്യോത്തരവേളയില്‍ ആദ്യ ചോദ്യം തന്നെ മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ടായിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണ്.കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നും സമഗ്രമായ അന്വഷണം പുരോഗമിക്കുകയാണെന്നുമായിരുന്നു മന്ത്രി എ.കെ ശശീന്ദ്രന്റെ മറുപടി. എന്നാല്‍, ജുഡീഷ്യല്‍ അന്വഷണത്തെ കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്ന് മന്ത്രി പറഞ്ഞു
കേരളത്തിലെ പട്ടയഭൂമിയിലെ മരംമുറി സംബന്ധിച്ച് ഏകീകൃത നയം രൂപീകരിക്കാന്‍ ആലോചിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന് വ്യക്തമാക്കിയിരുന്നു.






