
ബംഗാള്‍: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് കമ്മീഷനെ നിയമിച്ചു പശ്ചിമ ബംഗാള്‍ .സുപ്രീംകോടതി മുന്‍ ജഡ്ജി മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാചാര്യയും സമിതിയിലുണ്ട്.
അനധികൃത ഹാക്കിംഗ്, ഫോണ്‍ ചോര്‍ത്തല്‍, നിരീക്ഷണം എന്നിവയായിരിക്കും അന്വേഷിക്കുക. രാജ്യത്ത് ഇതാദ്യമായാണ് പെഗാസസില്‍ ഒരു സംസ്ഥാനം അന്വേഷണം പ്രഖ്യാപിക്കുന്നത്. പെഗാസസില്‍ കേന്ദ്രം അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
ഫോണ്‍ ചോര്‍ത്തലിന് ഇരയായേക്കാവുന്നവരുടെ പുതിയ പട്ടിക ദി വയര്‍ പുറത്തുവിട്ടു. ടു ജി സ്പെക്ട്രം കേസ് അന്വേഷിച്ച മുതിര്‍ന്ന ഇ.ഡി ഉദ്യോഗസ്ഥന് മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി വരെയുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് വി.കെ ജെയിനും നീതി ആയോഗിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും പട്ടികയിലുണ്ട്.






