ടോക്കിയോ: ഒളിംപിക്സ് ബോക്സിങ്ങില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത പ്രഹരമായിരുന്ന മേരി കോമിന്റെ പുറത്താകല്‍. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോട് പരാജയപ്പെട്ടാണ് മേരി കോം പുറത്തായത്.
പുറത്താകലിന് പിന്നാലെ ഒളിംപിക്സ് സംഘാടകര്‍ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മേരി കോം. പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് തൊട്ടുമുമ്പ് തന്റെ റിങ് ഡ്രസ് മാറാന്‍ ആവശ്യപ്പെട്ട നടപടിയെ ചോദ്യം ചെയ്താണ് മേരി കോം ം്രഗത്തെത്തിയത്.
പേരും ഇന്ത്യന്‍ പതാകയുമില്ലാത്ത ജഴ്സിയണിഞ്ഞാണ് മേരി കോം റിങ്ങിലെത്തിയത്. 'ആശ്ചര്യമായിരിക്കുന്നു, ആരെങ്കിലും ഒരു റിങ് ഡ്രസ് എന്തായിരിക്കണമെന്ന് വിശദീകരിക്കാമോ? എന്റെ പ്രീ-ക്വാര്‍ട്ടര്‍ മത്സരം ആരംഭിക്കുന്നതിന് ഒരു മിനിറ്റ് മുമ്പാണ് എന്നോട് റിങ് ഡ്രസ് മാറാന്‍ ആവശ്യപ്പെട്ടത്..' മേരി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ പതാകയും മേരി കോം എന്ന പേരും ആലേഖനം ചെയ്ത ജഴ്സിയണിഞ്ഞാണ് മേരി കോം മത്സരിക്കാന്‍ എത്തിയത്. എന്നാല്‍ ജഴ്സിയില്‍ 'മേരി കോം' മുഴുവന്‍ പറ്റില്ലെന്നും ആദ്യ ഭാഗം മാത്രമേ എഴുതാന്‍ പാടു്ള്ളുവെന്നും ജഴ്സി മാറ്റണമെന്നും സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു. പകരമായി ഒന്നും എഴുതാത്ത നീല ജഴ്സി അണിഞ്ഞാണ് മേരി കോം മത്സരം പൂര്ത്തിയാകകിയത്.

Comments