
കൊച്ചി: പങ്കാളിയുടെ സമ്മതമില്ലാതെ ബലമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാഹമോചനത്തിന് കാരണമായി കണക്കാക്കാമെന്ന് ഹൈക്കോടതി. വൈവാഹിക പീഡനങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തിന്മേലും സ്വകാര്യതയുടെ മേലുള്ള കടന്നു കയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. കോഴിക്കോട് സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനുമായ യുവാവിന്റെ ഭാര്യയുടെ അഭ്യര്‍ത്ഥനയില്‍ വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അതേസമയം രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട സമയമായെന്നും ഹൈക്കോടതി പറഞ്ഞു. വ്യക്തിനിയമത്തിന് പകരം മതേതരമായ ഏകീകൃത നിയമം കൊണ്ടുവരണമെന്നും കോടതി പറഞ്ഞു.






