വയനാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥനാര്ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോഴ വിവാദത്തില്‍ ജെ ആര് പി നേതാവ് സികെ ജാനുവിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് ഇന്ന് പരിശോധന നടത്തി. സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതായാണ് വിവരം. ഇവര്‍ക്കെതിരെ ഉയര്‍ന്ന കോഴ ആരോപണവുമായി ബന്ധപ്പെട്ടാണ് പരിശോധന. സ്ഥാനാര്‍ത്ഥിയാകാന്‍ ജാനു ബിജെപിയില്‍ നിന്നും കോഴ വാങ്ങിയെന്നാണ് ആരോപണം.
സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സികെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. ബിജെപി സംഘടന സെക്രട്ടറി എം ഗണേഷിനെതിരെയും ജില്ല ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെതിരെയുമാണ് തെളിവുകള്‍ നശിപ്പിച്ചതില്‍ ക്രൈം ബ്രാഞ്ച് കേസെടുക്കുക.

മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇരുവരും നല്‍കിയിരുന്നില്ല. രണ്ട് നോട്ടീസുകള്‍ ഇതുമായി ബന്ധപ്പെട്ട് അയച്ചെങ്കിലും നിരസിച്ചതോടെയാണ് നിയമനടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്.
കെ സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം എം ഗണേഷിന്റെ അറിവോടെയാണ് സികെ ജാനു വിന് പണം നല്‍കിയതെന്ന് ജെ ആര് പി നേതാവ് പ്രസിദ അഴിക്കോട് മൊഴി നല്‍കിയിരുന്നു. പ്രശാന്ത് മലവയല്‍ ബത്തേരിയിലെ റിസോര്‍ട്ടില്‍ വച്ച് പണം കൈമാറിയെന്നാണ് പ്രസീതയുടെ മൊഴി.

Comments