
ചില ഹാക്കര്‍മാര്‍ തങ്ങളുടെ സുരക്ഷാ സംവിധാനം തകര്‍ക്കുകയും ഏതാണ്ട് 600 മില്യണ്‍ ഡോളര്‍ തുക മോഷ്ടിച്ചതായും ക്രിപ്റ്റോകറന്‍സിയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പോളി നെറ്റ്വര്‍ക്ക് എന്ന കമ്പനി വെളിപ്പെടുത്തി. 'നിങ്ങള്‍ കൊള്ള ചെയ്തത് വികേന്ദ്രീകൃത ധനകാര്യ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ്', മോഷ്ടാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പോളി നെറ്റ്വര്‍ക്ക് ട്വിറ്ററില്‍ കുറിച്ചു.
ക്രിപ്റ്റോകറന്‍സികള്‍ സൂക്ഷിക്കാനായി മോഷ്ടിക്കപ്പെട്ട എഥെറിയം, ബിനാന്‍സ് ചെയ്ന്‍, ഓക്സിപോളിഗണ് എന്നീ ടോക്കണുകള്‍ ഒഴിവാക്കണമെന്ന് വാലറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന വ്യാപാരികളോട് പോളി നെറ്റ്വര്‍ക്ക് അഭ്യര്‍ത്ഥിച്ചു. ആയിരക്കണക്കിന് ക്രിപ്റ്റോ കമ്യൂണിറ്റി അംഗങ്ങളുടെ പണമാണ് മോഷ്ടിക്കപ്പെട്ടതെന്നും പോളി നെറ്റ്വര്‍ക്ക് അറിയിച്ചു. ഹാക്കര്‍മാരുടെ ഇ-മെയില്‍, ഐ പി വിലാസം, ഡിവൈസ് ഫിംഗര്‍പ്രിന്റുകള്‍ എന്നിവ ലഭിച്ചതായി സുരക്ഷ സംബന്ധിച്ച ഗവേഷണം നടത്തുന്ന സ്ലോമിസ്റ്റ് അറിയിച്ചു.
ഇക്കാര്യത്തില്‍ ഇതുവരെ യു എസിലെ നീതിന്യായ വകുപ്പോ എഫ് ബി ഐയോ പ്രതികരിച്ചിട്ടില്ല. തങ്ങള്‍ സൈബര്‍ ആക്രമണത്തിന് ഇരയായതായും ഹാക്കര്‍മാരുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്ക് ആസ്തികള്‍ കൈമാറ്റം ചെയ്യപ്പെട്ടതായും ഏതാനും ട്വീറ്റുകളിലൂടെയാണ് പോളി നെറ്റ്വര്‍ക്ക് കമ്പനി അറിയിച്ചത്.






