
തൊടുപുഴ: വിവാദ ഉത്തരവ് പിന്‍വലിച്ചശേഷവും മരംമുറിക്ക് അനുമതി നല്കി. ഉത്തരവില്‍ റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച സംഭവിച്ചതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
തട്ടേക്കാട്, നേര്യമംഗലം, അടിമാലി, മച്ചാട് റെയ്ഞ്ച് ഓഫീസര്‍മാര്‍ക്കാണ് മരംമുറി സംഭവത്തില്‍ വലിയ വീഴ്ചയുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദ ഉത്തരവ് പിന്‍വലിച്ചശേഷവും ഇവര്‍ മരംമുറിക്ക് അനുമതി നല്കി. ഏറ്റവും കൂടുതല്‍ മരംമുറി നടന്നിരിക്കുന്നത് അടിമാലി, നേര്യമംഗലം റെയ്ഞ്ചുകളിലാണ്. ഈ രണ്ട് റെയ്ഞ്ചുകളുടെയും ചുമതല വഹിച്ചിരുന്നത് അടിമാലി റെയ്ഞ്ച് ഓഫീസറായിരുന്നു.
ഡി.എഫ്.ഒ.യുടെ നിര്‍ദേശം അവഗണിച്ചും ഈ ഉദ്യോഗസ്ഥന് മരംമുറിക്കാന്‍ അനുമതി നല്‍കിയെന്നും എട്ട് പാസുകള്‍ നല്‍കിയത് വില്ലേജ് ഓഫീസറുടെ അനുമതിയില്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
1993-ലെ പട്ടയഭൂമിയില്‍ മരംമുറിക്ക് അനുവാദം നല്‍കിയതുമായി ബന്ധപ്പെട്ട് കൊന്നത്തടി വില്ലേജ് ഓഫീസര്‍ക്കും വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എരുമേലിയില്‍ സംരക്ഷിത വനത്തിലും മരംമുറിയുണ്ടായി. ഇതിലും വില്ലേജ് ഓഫീസര്‍ക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറയാതെയാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്.






