
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അപ്പോളോ ആശുപത്രി അധികൃതര്‍. ജയലളിത ആഗ്രഹിക്കുന്ന ഏതു നിമിഷം വേണമെങ്കിലും അവര്‍ക്ക് ആശുപത്രി വിടാന്‍ കഴിയും. സാധാരണരീതയില് ഭക്ഷണം കഴിക്കുന്നുണ്ട്. അണുബാധ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാണ്. ചികിത്സയില്‍ കാര്യമായ മാറ്റത്തിന്റെ ആവശ്യമില്ലെന്നും അപ്പോളോ ആശുപത്രി ചെയര്മാന് ഡോ.പ്രതാപ് റെഡ്ഡി വ്യക്തമാക്കി.
പനിയും നിര്‍ജ്ജലീകരണവും ബാധിച്ച് സെപ്തംബര്‍ 22നാണ് ജയലളിതയെ ഇവിടെ പ്രവേശിപ്പിച്ചത്. ലണ്ടനില്‍ നിന്നും ഡല്‍ഹി എയിംസില്‍ നിന്നും വിദഗ്ധരെത്തിയാണ്ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ചത്. ജയലളിതയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് പല ആഭ്യൂഹങ്ങളും പരക്കുമ്പോഴും അവരുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടേയും എ.ഐ.എ.ഡി.എം.കെയുടെയും നിലപാട്.
ജയലളിത ആരോഗ്യം വീണ്ടെടുത്തതായി ഈ മാസം ആദ്യം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അവര്‍ ബോധവതിയാണെന്നും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു.






