
വാഷിങ്ടണ്‍ : കോവിഡിനിടെ അതീതീവ്ര ചുഴലിക്കാറ്റ് ഐഡ അമേരിക്കയില്‍ ആഞ്ഞു വീശുകയാണ്. 200 കിലോമീറ്ററിലേറെ വേഗതയിലാണ് കാറ്റ് വീശുന്നത്.
ലൂസിയാന, ന്യൂ ഓര്‍ലിയന്‍സ് തുടങ്ങിയ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ് കനത്തനാശം വിതച്ചു.
ലൂസിയാനയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മേഖലയിലെ വൈദ്യുതി വിതരണം നിലച്ചു.
സുരക്ഷ മുന്‍നിര്‍ത്തി ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഷെല്ബീച്ച്, ലൂസിയാന, യാച്ച് ക്ലബ്, മിസ്സിസിപ്പി തുടങ്ങിയയിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
നേരത്തെ അമേരിക്കയില്‍ കനത്ത നാശം വിതച്ച കത്രീന ചുഴലിക്കാറ്റിനേക്കാള്‍ അപകടകാരിയാണ് ഐഡ എന്നാണ് അധികൃതരുടെ വിലയിരുത്തല്‍.






