
ബെംഗളുരു: കേരളതീരത്തേക്ക് ഭീകരര്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കര്‍ണാടകയില്‍ അതീവ ജാഗ്രത. കര്‍ണാടകയുടെ തീര മേഖലയിലും വന പ്രദേശങ്ങളിലും സംശയാസ്പദമായി എന്തെങ്കിലും നടക്കുന്നുണ്ടോന്ന് നിരീക്ഷിച്ചു വരികയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതില്‍ എന്‍ഐഎയ്ക്കൊപ്പം കര്‍ണാടക പോലീസും ജാഗരൂകരാണെന്നും എന്നാല്‍ ചിലത് തുറന്നു പറയാനാകില്ലെന്നും അദേഹം വ്യക്തമാക്കി.
പാക്കിസ്ഥാനിലേക്ക് പോകുന്നതിന് രണ്ട് ബോട്ടുകളിലായി 12 ഭീകരര്‍ ആലപ്പുഴയിലെത്തിയതായാണ് പോലീസിന് ലഭിച്ച വിവരം. ശ്രീലങ്ക വഴി കടല്‍മാര്‍ഗം എത്തിയതാണെന്നാണ് വിവരം. ഇതേതുടര്‍ന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.






