
മുംബൈ: ജ്യൂസിൽ ലഹരിമരുന്നു കലർത്തി നീലച്ചിത്രം ഷൂട്ട് ചെയ്തെന്നു മുൻ മിസ് ഇന്ത്യ യൂണിവേഴ്സിന്റെ ആരോപണം. നടി പാരി പസ്വാനാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. 2019ൽ മിസ് ഇന്ത്യയായ ഝാര്ഖണ്ഡുകാരി പാരി, മോഡൽ കൂടിയാണ്.
സിനിമമോഹവും പേറി നിർമാണക്കമ്പനിയിൽ അവസരം തേടിച്ചെന്നപ്പോള്‍ ശീതളപാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തി തന്നെ നീലച്ചിത്ര നിര്‍മ്മാണത്തിന് ഇരയാക്കിയെന്നാണ് പാരി ആരോപിച്ചത്.
കേസ് ഇപ്പോഴും മുംബൈ പൊലീസ് അന്വേഷിക്കുകയാണെന്നും കമ്പനിയുടെ പേര് വെളിപ്പെടുത്താതെ അവർ പറഞ്ഞു. പെൺകുട്ടികളെ വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘം മുംബൈയിലുണ്ടെന്നും താനും ഒരു ഇരയാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം പാരിയും ഭര്‍ത്താവ് നീരജ് പസ്വാനും തമ്മിലുള്ള തര്‍ക്കവും വിവാദമായിരുന്നു. പാരി നൽകിയ സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് ജയിലിലാണ്. നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര റാക്കറ്റ് കേസുമായി പാരിക്ക് ബന്ധമുണ്ടെന്നാണ് ഭര്‍ത്താവിന്റെ കുടുംബം ആരോപിക്കുന്നത്. പെൺകുട്ടികളെ കെണിയിൽ വീഴുത്തുകയാണ് പാരിയുടെ ജോലിയെന്നും ഭർതൃവീട്ടുകാർ ആരോപിച്ചിരുന്നു.
എന്നാൽ സ്ത്രീധനം നൽകാൻ വിസമ്മതിച്ചതാണ് ആരോപണങ്ങൾ ഉന്നയിക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്നും ഭർത്താവിനും ബന്ധുക്കൾക്കും എതിരെ ജാർഖണ്ഡിലെ കത്രാസ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പാരി പറഞ്ഞു.
''പെണ്‍കുട്ടികളെ വഞ്ചിക്കാനും തെറ്റായ വീഡിയോകള്‍ നിര്‍മ്മിക്കാനും ഒരു ഗ്യാംഗ് മുംബൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞാനും അവരുടെ ഇരയാണ്. ഇക്കാര്യം മനസ്സിലാക്കിയപ്പോള്‍ മലാവി പോലീസ് സ്റ്റേഷനില്‍ ഗ്യാംഗ് അംഗങ്ങള്‍ക്കെതിരേ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.'' അവര്‍ പറഞ്ഞു. ജൂലൈ 19 നാണ് രാജ്കുന്ദ്രയെയും മറ്റ് 11 പേരെയും നീലച്ചിത്ര നിര്‍മ്മാണത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്.






