വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാന് താലിബാന് പിടിച്ചെടുത്തതോടെ ബാഗ്രാം വ്യോമതാവളം ചൈന പിടിച്ചെടുക്കാന്‍ സാധ്യതയെന്ന് അമേരിക്ക. ചൈനയുടെ നീക്കങ്ങള്‍ അമേരിക്ക കൂടുതല്‍ സൂഷ്മതയോടെയാണ് നോക്കുന്നത്. ഇന്ത്യയ്ക്ക് എതിരേ പാകിസ്താന്റെ കരുത്ത് കൂട്ടാനും ചൈന അഫ്ഗാനിസ്ഥാനെ ഉപയോഗിച്ചേക്കാനും സാധ്യതയുണ്ടെന്ന് അമേരിക്ക പറഞ്ഞു.
അമേരിക്കയ്ക്ക് സഖ്യകക്ഷികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പ്രസിഡന്റ് ജോ ബൈഡന് അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറാനുള്ള മോശം തീരുമാനം എടുത്തതെന്ന് അമേരിക്കയുടെ മുന്‍ ഉദ്യോഗസ്ഥയും യുഎന്നിന്റെ ആളുമായ നിക്കിഹാലി പറയുന്നത്. അമേരിക്കയ്ക്ക് മുന്നില്‍ അനേകം വെല്ലുവിളികള്‍ ഉണ്ടെന്നും പറഞ്ഞു. റഷ്യ തുടര്‍ച്ചയായി അമേരിക്കയെ ഹാക്ക് ചെയ്തുകൊണ്ടിരിക്കെ രാജ്യത്തിന്റെ സൈബര്‍ സുരക്ഷയെയും അമേരിക്കക്കാരുടേയും സംരണം ഉറപ്പാക്കേണ്ടതുണ്ട്.
ബാഗ്രാം വ്യോമതാവളത്തിന് വേണ്ടി ചൈന നടത്തുന്ന നീക്കങ്ങളും നോക്കേണ്ട ആവശ്യമുണ്ട്. അഫ്ഗാനിസ്ഥാനെ ഉപയോഗപ്പെടുത്തി ഇന്ത്യയ്ക്കെതിരേ പാകിസ്താനെ കുടുതല്‍ കരുത്തരാക്കാനുള്ള നീക്കവും പാകിസ്താന് നടത്തിയേക്കാം. 20 വര്‍ഷത്തിന് ശേഷം അഫ്ഗാനിസ്ഥാന്റെ പ്രധാന ബേസ് ആയ ബാഗ്രാം വ്യോമതാവളം അമേരിക്ക ജൂലൈയില്‍ ഉപേക്ഷിച്ചിരുന്നു. ബൈഡന് ചെയ്യേണ്ട പ്രധാന കാര്യം അതിന്റെ സഖ്യകക്ഷികളെ കരുത്തരാക്കുക, ബന്ധങ്ങള്‍ക്ക് കൂടുതല്‍ ദൃഡത വരുത്തുക, മിലിട്ടറിയെ ആധുനികവല്‍ക്കരിക്കുക, സൈബര്‍ ക്രൈമുകള്‍ക്കും ഭീകരതയ്ക്കും എതിരേ തയ്യാറാകുക തുടങ്ങിയവയാണെന്നും പറഞ്ഞു.