രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 310 റണ്‍സ് വിജയലക്ഷ്യം. നായകന് അലിസ്റ്റര്‍ കുക്കിന്റെ സെഞ്ച്വറി മികവിലാണ് ഇംണ്ട് വന്‍വിജയലക്ഷ്യം ഉയര്‍ത്തിയത്. എന്നാല്‍ രണ്ടാമിന്നിംഗ്സില്‍ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്.
വിക്കറ്റുകള്‍ നഷ്ടമില്ലാതെ 144 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംീഷ് നിര ഓപ്പണിംഗ് വിക്കറ്റില്‍ 180 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കുക്കിന് പുറമേ ഹസീബ് ഹമീദും മികച്ച പ്രകടനം നടത്തി. ഒടുവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്സ് ഡി€യര്‍ ചെയ്യുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങയി ഇന്ത്യയ്ക്ക് 53 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഗംഭീള് പൂജ്യത്തിനും പൂജാര 18 റണ്‍സും, മുരളി വിജയ് 31 റണ്‍സിനും പുറത്തായി. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 49 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു.






