
ന്യൂഡല്‍ഹി: അഫ്ഗാന് വിഷയത്തില്‍ പ്രധാനമന്ത്രി മോഡി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേശകന് അജിത് ഡോവല്‍ എന്നിവരുമായി ചര്‍ച്ച നടത്തി. അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതികളിന്മേല് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ വസതിയിലാണ് ചര്‍്ച്ച നടന്നത്.
പഞ്ച്ശീര്‍ വാലിയും കീഴടങ്ങിയതോടെ അഫ്ഗാന് പൂര്‍ണമായി താലിബാന് പിടിച്ചെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ഉന്നതതല ചര്‍ച്ച നടത്തിയത്.
മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ അഹമ്മദ് മസൂദ് എനന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചിശീര് താലിബാന് മുന്നില്‍ വന്‍ ചെറുത്ത് നില്പ് നടത്തിയത്.






