
കൊച്ചി: .മാധ്യമ പ്രവര്‍ത്തകയ്ക്ക് മോശം വാട്സാപ്പ് സന്ദേശം അയച്ച എന്‍ പ്രശാന്ത് ഐഎഎസിനെതിരെ എഫ്ഐര്ആര് രജിസ്റ്റര്‍ ചെയ്ത്. പത്രപ്രവര്‍ത്തക യൂണിയന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. ആഴക്കടല്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വാട്സ്പ്പിലൂടെ മോശമായി പെരുമാറിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി തെളിഞ്ഞെന്ന് എഫ്ഐആറില്‍ പറയുന്നു.
ആഴക്കടല്‍ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് കെഎസ്ഐഎന്‍സി (കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന്) എംഡിയായ എന്‍ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകയ്ക്കാണ് മോശം അനുഭവമുണ്ടായത്. പത്രത്തിലൂടെ ഇത് വാര്‍ത്തയാവുകയും, ചാറ്റ് സ്ക്രീന്‍ഷോട്ടുകള്‍ പുറത്തുവരികയും ചെയ്തപ്പോള്‍, മാധ്യമപ്രവര്‍ത്തകരും അല്ലാത്തവരും അടക്കം നിരവധിപ്പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
സംഭവം വിവാദമായതിനെത്തുടര്‍ന്ന്, എന്‍ പ്രശാന്തല്ല താനാണ് മറുപടികള്‍ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്തെത്തുകയും ചെയ്തിരുന്നു. നമ്പറെടുത്ത് ആദ്യം വിളിച്ചപ്പോള്‍ പ്രതികരണമില്ലെന്ന് കണ്ടപ്പോഴാണ്, വാട്സാപ്പിലൂടെ സന്ദേശമയച്ചതെന്ന്, പത്രത്തില്‍ നല്കിയ വാര്‍ത്തയില്‍ മാധ്യം പ്രവര്‍ത്തക പറയുന്നു.






