
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ താലിബാന് ക്രൂരത. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് നേരെയാണ് താലിബാന് ചാട്ടവാറിന് അടിച്ചത്. എന്നാല്‍ ഇത് ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും തല്ലിച്ചതയ്ക്കുകയായിരുന്നു.
ചാട്ടവാറും വടികളും കൊണ്ട് മാധ്യമപ്രവര്‍ത്തകരുടെ പുറം അടിച്ചുപൊട്ടിച്ചിരിക്കുന്നതിന്െ്റ ദൃശ്യങ്ങള്‍ പുറത്തുവന്നു. രണ്ട് മാധ്യമപ്രവര്‍ത്തകരുടെ പുറത്തും കാലിലും അടിയേറ്റു ചുവന്നു വീര്‍ത്തിരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്.
പടിഞ്ഞാറന്‍ കാബൂളില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വീഡിയോ എഡിറ്ററും റിപ്പോര്‍ട്ടറുമായ താഖി ദര്യാബി, നെമത്തുള്ള നഖ്ദി എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് അടിയേറ്റത്. മാധ്യമപ്രവര്ത്തകശര തട്ടിക്കൊണ്ടുപോയ താലിബാന് വ്യത്യസ്തമായ മുറികളില്‍ അടച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതായി റിപ്പോര്്ടുണ്ട്. എന്നാല്‍ വിദേശമാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കാതെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുകയാണ് താലിബാന് ചെയ്തത്. പുതിയ മന്ത്രിസഭയില്‍ വനിതകളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കാബൂളില്‍ സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭമാണ് താലിബാന് അടിച്ചൊതുക്കിയത്.






