
കോഴിക്കോട്: എംഎസ്എഫിന്റെ വനിത വിഭാഗമായ ഹരിത പിരിച്ചു വിട്ടതോടെ എംഎസ്എഫില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഹരിത നേതാക്കളെ പിന്തുണച്ചുകൊണ്ടാണ് ഒരു വിഭാഗം എംഎസ്എഫ് നേതാക്കള്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഹരിത പിരിച്ചുവിട്ട നടപടി പുന:പരിശോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു.
സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലൈംഗികാധിക്ഷേപ പരാതി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഹരിത പിരിച്ചു വിടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. മുസ്ലീം ലീഗ് നേതൃത്വമായിരുന്നു ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. മുസ്ലീം ലീഗിന്റെ ദേശീയ നേതൃത്വത്തില്‍ ഉള്ളവര്‍ കൂടി ഉള്‍പ്പെട്ട ഉന്നതാധികാര സമിതി ആയിരുന്നു ഹരിത പിരിച്ചു വിടാന്‍ തീരുമാനിച്ചത് . ഹരിത പിരിച്ചുവിടാന്‍ മുസ്ലീം ലീഗിന്റെ ഉന്നതാധികാര സമിതിയ്ക്ക് അധികാരമില്ലെന്ന് കൂടി സൂചിപ്പിക്കുന്നതാണ് ഇപ്പോഴത്തെ കത്ത് എന്നാണ് വിവരം.






