
ലഖ്നൗ: ലക്നൗ: ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ ലക്ഷ്യങ്ങളുമായി ഇറങ്ങുന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മന്ത്രി എല്ലാവരുടേയും പങ്കാളിത്തമാണെന്ന് യുപിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ലക്നൗവിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പാനല്‍ യോഗത്തിലായിരുന്നു പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയിരിക്കുകയാണെന്നും എല്ലാവരുടേയും പങ്കാളിത്തം, എല്ലാവരുടേയും ഉത്തരവാദിത്വം എന്നതാണ് ഇത്തവണത്തെ പ്രചരണമന്ത്രമെന്നും പ്രിയങ്കാഗാന്ധി വ്യക്തമാക്കി.
ഇന്ന് നടന്ന യോഗത്തില്‍ പാര്‍ട്ടിയുടെ സീനിയര്‍ നേതാക്കളുടേയും യുവജന വിഭാഗവും മഹിളാവിഭാഗവും ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും പങ്കെടുത്തതായി പ്രിയങ്ക ട്വീറ്റ് ചെയ്തു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗത്തില്‍ 12,000 കിലോമീറ്റര്‍ പ്രതിഗ്യാ യാത്ര നടത്താനും തീരുമാനമായി. തെരഞ്ഞെുപ്പില്‍ സോണ്‍ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പു പ്രചരണമാണ് ഉദ്ദേശിക്കുന്നത്.
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളും പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതിയും വന്യജീവികളുടെ ആക്രമണത്തില്‍ വിള നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും യുവാക്കള്‍ക്ക് ജോലിയും സ്ത്രീ സുരക്ഷയുമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടു വെക്കുകയെന്ന് പ്രിയങ്ക പറഞ്ഞു. സംസ്ഥാനത്തെ സമകാലിക രാഷ്ട്രീയ സമവാക്യങ്ങളും ജാതി സമവാക്യങ്ങളും വിശകലശനം ചെയ്ത് മിഷന് അപ് 2022 നും രൂപം നല്കി. യുപിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് മിഷന്റെ ഭാഗമായിരിക്കും.
ഇതിന് പുറമേ സംസ്ഥാനത്തെ സമകാലിക രാഷ്ട്രീയ സമവാക്യങ്ങളും ജാതി സമവാക്യങ്ങളും വിശകലശനം ചെയ്ത് മിഷന് അപ് 2022 നും രൂപം നല്കി. 2017 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയമാണ് നേടിയത് 312 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് നേടാനായത് ഏഴ് സീറ്റുകളാണ്. 39.67 ശതമാനം വോട്ടുകളും ബിജെപി നേടിയിരുന്നു. യോഗി സര്‍ക്കാര്‍ വോട്ടര്‍മാര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പൂര്‍ണ സജ്ജമാണെന്ന് സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പ്രതികരിച്ചു.






