
ന്യുഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. ഫോണ്‍ ചോര്‍ത്തല്‍ നടന്നോ ഇല്ലയോ എന്ന് കേന്ദ്രം വ്യക്തമാക്കണം. വ്യക്തികളുടെ സ്വകാര്യത ലംഘിച്ചോയെന്ന് വ്യക്തമാക്കണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചൂ.
എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ മറുപടി നല്കാന് കഴിയില്ലെന്നും പുതിയ സത്യവാങ്മൂലം നല്‍കില്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഏത് സോഫ്ട്വേര്‍ ആണ് ഉപയോഗിച്ചതെന്ന് ഭീകരവാദികള്‍ അറിയാന്‍ ഇടയാക്കില്ല. ദേശസുരക്ഷയ്ക്ക് ഏതു സോഫ്ട്േവര് ഉപയോഗിച്ചും സര്‍ക്കാരിന് ഫോണ്‍ ചോര്‍ത്താം. എന്നാല്‍ അത് ഏത് സോഫ്ട്വേര്‍ ആണെന്നത് വെളിപ്പെടുത്തുന്നത് ദേശസുരക്ഷയെ ബാധിക്കും. മെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ദേശസുരക്ഷയെ ബാധിക്കുന്നത് ഒന്നും വെളിപ്പെടുത്തേണ്ടതില്ലെന്നും വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെട്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ചില വ്യക്തികള്‍ പരാതിപ്പെടുന്നു. അതില്‍ വിശദീകരണം നല്‍കണം. അല്ലാത്തപക്ഷം മറുപടി പരിഗണിക്കാതെ ഉത്തരവ് നല്‍കേണ്ടി വരുമെന്നും ജസ്റ്റീസ് സൂര്യകാന്ത് അറിയിച്ചു.
അതേസമയം, വിഷയം പരിശോധിക്കാന്‍ ഒരു വിദഗ്ധ പാനലിനെ നിയോഗിക്കാമെന്നും പാനലിനു മുമ്പാകെ വിശദീകരിക്കാമെന്നുമാണ് കേന്ദ്രം നിലപാട് സ്വീകരിച്ചത്.
ഇസ്രായേല്‍ ചാര സോഫ്ട്വേര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് ആരോപണം. ഏതാനും മാധ്യമപ്രവര്‍ത്തകരാണ് ഇക്കാര്യത്തില്‍ കേന്ദ്ര നിലപാട് തേടി കോടതിയെ സമീപിച്ചത്.






