
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്കുവഹിച്ച ഹാച്ച്ബാക്കാണ് സ്വിഫ്റ്റ്. ഈ വാഹനം ഇപ്പോള്‍ പൂതിയ ഒരു നേട്ടത്തിന്റെ നിറവിലാണ്. നിരത്തുകളിലെത്തി 15 വര്‍ഷം പിന്നിടുന്ന ഈ വാഹനം ഇതുവരെ എത്തിച്ചത് 25 ലക്ഷം യൂണിറ്റാണ്. 2005-ലാണ് സ്വിഫ്റ്റ് എന്ന ബാച്ച്ബാക്ക് ഇന്ത്യയില്‍ ഓട്ടം തുടങ്ങുന്നത്.
ആള്‍ട്ടോ കഴിഞ്ഞാല്‍ മാരുതിയില്‍നിന്ന് ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനം ഒരു പക്ഷെ സ്വിഫ്റ്റ് ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഈ വര്‍ഷം ജനുവരിയിലെ കണക്ക് അനുസരിച്ച് 23 ലക്ഷം സ്വിഫ്റ്റുകളാണ് വിറ്റഴിച്ചിട്ടുള്ളതെന്നായിരുന്നു മാരുതി അറിയിച്ചിരുന്നത്. കേവലം എട്ട് മാസത്തിനുള്ളില്‍ രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് 25 ലക്ഷം കടന്നു.
2020-ല്‍ കോവിഡ് 19 മഹാമാരിയും ലോക്ക്ഡൗണും മൂലം ഇന്ത്യയിലെ വാഹന നിര്‍മാതാക്കളെയെല്ലാം പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ, ഈ കാലയളവിലും ഭേദപ്പെട്ട വില്‍പ്പന സ്വന്തമാക്കി സ്വിഫ്റ്റ് ഉള്‍പ്പെടുന്ന ശ്രേണിയിലെ ടോപ്പ് സെല്ലിങ്ങ് മോഡല്‍ എന്ന ഖ്യാതി ഈ വാഹനം നേടിയിട്ടുണ്ട്. മാരുതിയുടെ സ്വിഫ്റ്റ് 2005-ലാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്റുകളിലാണ് സ്വിഫ്റ്റ് വിപണിയില്‍ എത്തിയിട്ടുള്ളത്. 5.85 ലക്ഷം രൂപ മുതല്‍ 8.53 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റിന്റെ എക്സ്ഷോറും വില.






