ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന സൂപ്പര്‍ മൂണ്‍ ഇന്ന്. 1948ന് ശേഷം ആദ്യമായാണ് ചന്ദ്രന് ഇത്രയും അടുത്ത് എത്തുന്നത്. തുലാവര്‍ഷ മേഖങ്ങള്‍ മറച്ചില്ലെങ്കില്‍ സൂര്യാസ്തമയം മുതല്‍ ചന്ദ്രനെ കാണാം. ഇനി ഇത്രയും അടുത്ത് കാണണമെങ്കില്‍ 2034 നവംബര്‍ 25ലെ പൂര്‍ണ്ണ ചന്ദ്രദിനം വരെ കാത്തിരിക്കണം. ഇന്ന് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേയ്ക്കുള്ള ദൂരം 356508 കിലോമീറ്റര്‍ ആണ്. കഴിഞ്ഞ ഒക്ടോബര്‍ 16ലെ പൂര്‍ണ്ണചന്ദ്ര ദിനവും സൂപ്പര്‍ മൂണിനോട് സാദൃശ്യമുള്ളതായിരുന്നു.
ചന്ദ്രന് സാധാരണയിലും 14 മടങ്ങ് അധികം ഭൂമിയോട് അടുത്തു വരികയും. 30 ശതമാനത്തോളം തിളക്കമേറി കാണപ്പെടുകയും ചെയ്യുന്നതാണ് സൂപ്പര്‍ മൂണ്‍. കുടുതല്‍ ചുവന്ന് കാണപ്പെടുന്നതിനാല്‍ ബ്ലഡ് മൂണ്‍ എന്നും ഇത് അറിയപ്പെടുന്നു. ഇരുട്ടുള്ള സ്ഥലങ്ങളിലും, ഉയര്‍ന്ന പ്രദേശങ്ങളിലും കിഴക്കന്‍ ചക്രവാളത്തില്‍ വ്യക്തമായി സൂപ്പര്‍ മൂണ്‍ ദര്‍ശിക്കാം. അടുത്ത മാസത്തെ പൂര്‍ണ്ണ ചന്ദ്രനും സൂപ്പര്‍ മൂണിന് സമാനമായിരിക്കും.

Comments