
തിരുവനന്തപുരം: കേരളത്തില്‍ സമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ട ദൗത്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. വിവിധ മത വിശ്വാസങ്ങള്‍ തമ്മിലുള്ള സഹോദര്യത്വം നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതില്‍ അവര്‍ പരാജയപ്പെട്ടത് കൊണ്ടാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും മുന്‍കൈ എടുത്ത് മത പ്രതിനിധികളെ കാണാന്‍ ചെന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പല തവണ പ്രതിപക്ഷവും, കെ പി സി സി പ്രസിഡന്റും സര്‍വകക്ഷി യോഗവും മത അധ്യക്ഷന്മാരുടെ യോഗവും വിളിച്ചു കൂട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ അന്തരീക്ഷം തകര്‍ക്കുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ല എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണം. ബിജെപി എരി തീയില്‍ എണ്ണ ഒഴിക്കുന്നത് ഒഴിവാക്കണം. വിശ്വാസികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കേണ്ടതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.






