
കൊച്ചി: സംസ്ഥാനത്ത് ജവാന് മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു. നാല് ദിവസമായി ഉല്‍പ്പാദനം പൂര്‍ണമായി നിലച്ച നിലയിലാണ്.
ജനപ്രിയ മദ്യമായ ജവാന് പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതുമൂലം ബിവറേജസ് കോര്പ്പറേഷന് ഉണ്ടാകാന്‍ പോകുന്നത് കനത്ത നഷ്ടമാണ്.
കുപ്പി, കേസ്, ലേബല്‍, ക്യാപ്പ് എന്നിവ ഇല്ലാത്തതാണ് ഉല്‍പ്പാദനത്തെ പ്രതിസന്ധിയിലാക്കിയത്. ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതാണ് പ്രശ്നമായത്. വസ്തുക്കള്‍ ഇല്ല എന്ന് കാട്ടി ടിഎസ്സിഎല്‍ മാനേജര്‍ നാലുതവണ എംഡിക്ക് കത്ത് നല്‍കിയിരുന്നു. കത്തിന്മേല് ബെവ്കോ എംഡി എം ആര് അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ടെന്‍ഡര്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്നാണ് പരാതി.ദിവസവും 6000 മുതല്‍ 10000 കേസ് വരെ കയറ്റി അയച്ചിരുന്നത്.
അതേസമയം ബവ്കോ സി.എം.ഡി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന എക്സൈസ് മന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാതെ എ.ഡി.ജി.പി എം. ആർ.അജിത് കുമാർ. അവധിക്ക് സമാനമായ രീതിയിൽ വിട്ടുനിൽക്കുന്ന അജിത് കുമാർ ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പരിഹാരം കാണുന്നില്ലെന്നാണ് പരാതി. ഇതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സർക്കാരിന്റെ സ്വന്തം ബ്രാൻഡ് മദ്യമായ ജവാൻ റം നിർമാണത്തിലെ പ്രതിസന്ധി






