
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. തനിക്കെതിരെ വെറുതെ ആരോപണങ്ങളുമായി പുറകെ കൂടിയാല്‍ പലതും ഇനിയും പറയേണ്ടി വരുമെന്ന് സുധാകരന് തുറന്നടിച്ചു. പിണറായി വിജയനെതിരെ പറയുന്നത് നിര്‍ത്തിയതാണെന്നും, ഇനിയും പറയിപ്പിക്കരുതെന്നും സുധാകരന് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഞാന്‍ മോണ്‍സണെ കണ്ടുവെന്നത് സത്യമാണ്. കണ്ണിന്റെ ചില പ്രശ്നങ്ങള്‍ക്ക് അയാളുടെ അടുത്ത് ചികിത്സ തേടാനാണ് പോയത്. ഡോക്ടറെന്ന വ്യാജേനയാണ് ചികിത്സിച്ചത്. മുഖ്യമന്ത്രിയുമായി ഏറ്റവും അടുത്ത് നില്ക്കുന്ന ഡിജിപി വരെ അയാളുടെ അടുത്ത് പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇയാള്‍ കള്ളനാണോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
അഞ്ചുദിവസം ചികിത്സ തേടിയെന്നും അസുഖം മാറാത്തതിനാല്‍ തിരിച്ച് പോന്നുവെന്നും സുധാകരന് പറഞ്ഞു. അയാളുടെ ആളും അലങ്കാരവും എല്ലാം കാണുമ്പോള്‍ ആരും പോയിപ്പോവും. ഐ.ജിക്കും ഡിജിപിക്കും വരെ സംശയമില്ലാത്ത സംഗതിക്ക് എനിക്കെന്ത് സംശയം വരാനാണെന്നും സുധാകരന് ചോദിച്ചു.
അതേസമയം വി.എം സുധീരനുമായി യാതൊരു പ്രശ്നവുമില്ലെന്നും, എല്ലാ കാര്യങ്ങളും എല്ലാവരുമായി ചര്‍ച്ചചെയ്താണ് തീരുമാനിച്ചത്. സുധീരനുമായി എ.ഐ.സി.സി ചര്‍ച്ച നടത്തുമെന്നും സുധാകരന് അറിയിച്ചു.






