
കോട്ടയം: 500, 1000 നോട്ടുകള്‍ നിരോധിച്ചതിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ നൂറിന്റെയും 50 ന്റെയും നോട്ടുകള്‍ പരമാവധി ഉപേയാഗിക്കണെമന്ന നിര്‍ദേശത്തില്‍ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്നത് മുഷിഞ്ഞതും കീറിയതും കത്തിയതും ദ്രവിച്ചതും പിഞ്ചിയതുമായ നോട്ടുകളാണെന്ന് പരാതി.
വലിയ തുകകള്‍ ഉപേയാഗിക്കാന്‍ കഴിയാെതയായേതാെട ചില്ലറ മാറാനായി ബാങ്കുകളില്‍ എത്തുന്നവര്‍ക്ക് യന്ത്രസഹായത്തോടെ പൊടിച്ചുകളയാന്‍ സൂക്ഷിച്ചിരിക്കുന്ന ന നോട്ടുകളാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നാണ് വിവരം. കോട്ടയത്ത് മാത്രം അടിയന്തര സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി ഇടപാടുകാര്‍ക്ക് എസ്ബിടി കോട്ടയം ചെസ്റ്റ്, കളക്ട്രേറ്റ് ട്രഷറി ചെസ്റ്റ് എന്നിവിടങ്ങളില്‍ മാത്രം നാലു കോടിയിലധികം രൂപ ഇടപാടുകാര്‍ക്ക് ലഭ്യമാക്കിയെന്നും ഇതില്‍ രണ്ടരക്കോടിയുടെ പഴയ നോട്ടുകള്‍ ജില്ലയില്‍ തന്നെ ഉപയോഗിച്ചതായുമാണ് വിവരം.
പ്രതിസന്ധി പരിഹരിക്കാന്‍ 50 ന്റെയും 100 ന്റെയും നോട്ടുകള്‍ എത്തിച്ചില്ലെങ്കില്‍ അതും ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ തീരുമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ സാധാരണഗതിയില്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നും മാറ്റി വാങ്ങാറുണ്ട്. ആര്‍ബിഐ ഇവ നശിപ്പിക്കുകയും ചെയ്യാറുണ്ട്. പുതിയ നോട്ടുകള്‍ എത്തിക്കുമ്പോഴാണ് എണ്ണിത്തിട്ടപ്പെടുത്തി പായ്ക്കറ്റുകളില്‍ സൂക്ഷിച്ചിരുന്ന പഴയ നോട്ടുകള്‍ കൊണ്ടുപോകാറ്. എന്നാല്‍ ഏതാനും മാസമായി ഇത്തരം നോട്ടുകള്‍ ഏറ്റെടുത്തിരുന്നില്ല. ഇത് നോട്ട് പ്രതിസന്ധി മറികടക്കുന്നത് മുന്നില്‍ കണ്ട് തന്നെയുള്ള നീക്കമായിട്ടാണ് ഇപ്പോള്‍ വിലയിരുത്തുന്നത്.
വര്‍ഷത്തില്‍ രണ്ടു തവണ ഇത്തരം നോട്ടുകള്‍ തിരികെ എടുക്കാന്‍ എത്താറുണ്ടായിരുന്ന ആര്‍ബിഐ ഇത്തവണ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യം ചെയ്തിരുന്നില്ല. അേതസമയം മുമ്പ് ചുമ്മാെത നല്കിയാല് േപാലും എടുക്കാതിരുന്നവര്‍ ഇേപ്പാള്‍ മണിക്കൂറുകേളാളം ക്യൂ നിന്ന് കിട്ടുന്ന രൂപ ഏതു തരത്തില്‍ ഉള്ളതായാല്‍ േപാലും മതിെയന്ന നിലയില്‍ വാങ്ങിെക്കാണ്ടു േപാകുന്നതായിട്ടാണ് വിവരം.






