
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ മുസ്ലിം പള്ളിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ നിരവധി പേര് മരിച്ചെന്ന് താലിബാന്. ഈദ് ഗാഹ് ഗ്രാന്റ് മോസ്കിന്റെ കവാടത്തിലാണ് സ്ഫോടനം ഉണ്ടായത്. ആള്‍ക്കൂട്ടത്തിനിടയിലാണ് സ്ഫോടനമെന്ന് അഫ്ഗാന് സഹമന്ത്രി പറഞ്ഞു.
ഞായറാഴ്ച രാവിലെ ജലാലബാദിലും ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പ്രദേശവാസികളും രണ്ട് താലിബാന് സേനാംഗങ്ങളും ഉള്‍പ്പെടെ നാലു പേര് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തില്ല. ഐ.എസിന് ശക്തമായ സ്വാധീനമുള്ള പ്രവിശ്യയിലാണ് സ്ഫോടനം നടന്നത്.






