ന്യൂഡല്‍ഹി: രണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ കഴുകുമ്പോള്‍ കളര്‍ ഇളകുന്നതായി പരാതി ഉയര്‍ന്നിരുന്നു. നോട്ടിന്റെ കളര്‍ ഇളകുന്നതിന്റെ തെളിവായി യൂട്യൂബ് വീഡിയോകളും പ്രചരിച്ചിരുന്നു. പതിനൊന്ന് ദശലക്ഷം പേരാണ് ഇത്തരം വീഡിയോകള്‍ യൂട്യുബില്‍ പ്രചരിച്ചത്. രണ്ടായിരത്തിന്റെ നോട്ടുകളില്‍ കളര്‍ ഇളകുന്നതിന്റെ പേരില്‍ ആശങ്കപ്പെടേണ്ടന്ന് റിപ്പോര്‍ട്ട്.
കഴുകുമ്പോഴോ തുണി ഉപയോഗിച്ച് ശക്തമായി തുടയ്ക്കുമ്പോഴോ കളര്‍ നഷ്ടപ്പെടുന്നത് നോട്ടുകള്‍ ഒറിജിനില്‍ ആണ് എന്നതിന്റെ തെളിവാണെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടായിരത്തിന്റെ കളര്‍ ഇളകാത്ത നോട്ട് കിട്ടിയാല്‍ അത് വ്യാജനാണെന്ന് ഉറപ്പിക്കാം. കേന്ദ്ര ധനമന്ത്രാലയ സെക്രട്ടറി ശക്തികാന്ത് ദാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
പഴയ നോട്ടുകള്‍ പോലെ തന്നെ പുതിയ നോട്ടുകളും കഴുകുകയോ തുടയ്ക്കുകയോ ചെയ്താല്‍ നിറം മങ്ങും. നോട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഡൈയുടെ പ്രത്യേകത കാരണമാണ് നിറം മങ്ങുന്നത്. നിങ്ങളുടെ കൈവശമുള്ള നോട്ടുകളുടെ നിറം മങ്ങുന്നില്ലെങ്കില് അത് വ്യാജ നോട്ടാണെന്ന് ഉറപ്പിക്കാം-ശക്തികാന്ത് ദാസ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.






