വാഹനപ്രേമിയാണ് സൂപ്പര്‍ താരം മമ്മൂട്ടി. ആഡംബര കാറുകളുടെ ശേഖരം തന്നെ മമ്മൂട്ടിക്ക് സ്വന്തമായുണ്ട്. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ വിശ്രമിക്കുന്നതിനുള്ള കാരവാനും മമ്മൂട്ടിക്കുണ്ട്. വാഹന ഡിസൈനര്‍മാരുടെ സഹായത്തോടെ മോഡിഫൈ ചെയ്തെടുക്കുന്ന കാരവാനുകള്‍ ഉപയോഗിക്കുന്ന മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മമ്മൂട്ടി മെഴ്സിഡസ് ബെന്‍സിന്റെ കാരവാന് സ്വന്തമാക്കിയെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.
ബെന്‍സിന്റെ മാര്‍ക്കോപോളോ ക്യാമ്പറാണ് മമ്മൂട്ടി സ്വന്തമാക്കിയത്. ദ ഗ്രേറ്റ് ഫാദര്‍ എന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ കെ.എല്‍ 05 എ.എല്‍ 123 എന്ന നമ്പരിലുള്ള പുതിയ കാരവാനാണ് മമ്മൂട്ടി ഉപയോഗിച്ചത്. പുതിയ കാരവാന് 369 നമ്പര്‍ സീരീസിലല്ല രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടിയുടെ എല്ലാ വാഹനങ്ങളും 369 എന്ന നമ്പരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.






