
തൃശൂര്‍: കൊടകര കുഴല്പണകേസില് രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.കേസുമായി ബന്ധപ്പെട്ടുളള പ്രസ്താവനകള്‍ ഫയല്‍ ചെയ്യുന്നതിനാണ് സമയം നീട്ടി ചോദിക്കുന്നതെന്ന് ഇഡി അറിയിച്ചു.പൊലീസില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇ ഡി വ്യക്തമാക്കി.
കേസ് നേരിട്ട് ഫയല്‍ ചെയ്യുന്നതിനു വേണ്ടതായ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്നും അതിനാലാണ് സമയം കൂടുതല്‍ വേണ്ടി വരുന്നതെന്നും ഇഡി സൂചിപ്പിച്ചു.രണ്ടാഴ്ചയ്ക്കുശേഷം ഹൈക്കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.






