
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്സിനെതിരായ മത്സരശേഷം ഗാലറിയിലെത്തി ദീപക് ചാഹറിന്റെ അപ്രതീക്ഷിത വിവാഹാഭ്യര്‍ത്ഥന. ചെന്നൈ സൂപ്പര്‍ കിങ്സ് താരം ദീപക് ചാഹറാണ് ഗാലറിയിലെത്തി വിവാഹാഭ്യര്‍ത്ഥന നടത്തിയത്. മുഖം പൊത്തി അമ്പരപ്പ് കാണിച്ചുവെങ്കിലും സുഹൃത്ത് 'യെസ്' പറഞ്ഞതോടെ ഇരുവരും ആലിംഗനം ചെയ്തു.
തുടര്‍ന്ന് പരസ്പരം മോതിരമണിയിച്ചു. ഇതിന്റെ വീഡിയോ ഐപിഎല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പങ്കുവെച്ചിട്ടുണ്ട്. 'സ്പെഷല്‍ മൊമന്റ്' എന്ന കുറിച്ച് ദീപക് ചാഹര്‍ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.







Comments