കൊല്ലം: അഞ്ചല്‍ ഉത്ര വധമക്കസില് പ്രതി സൂരജിന് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ പ്രോസിക്യൂഷന്റെ പരിശ്രമം. വിചിത്രവും പൈശാചികവും ദാരുണവുമായ കുറ്റമാണെന്നും വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യുഷന് കോടതിയില്‍ വാദിച്ചത്. സ്വന്തം ഭാര്യ പ്രാണവേദനയാല്‍ നിലവിളിക്കുമ്പോള്‍ പ്രതി മറ്റൊരു കൊലപാതകത്തിനു മനസ്സില്‍ പദ്ധതിയിടുകയായിരുന്നു. പ്രതി അത്രയും കഠിന ഹൃദയനാണെന്ന വാദമാണ് പ്രോസിക്യൂഷന് നടത്തിത്.
ഭിന്നശേഷിക്കാരിയായ ഭാര്യയെ സ്ത്രീധനം നഷ്ടപ്പെടാതെ ഒഴിവാക്കാന്‍ പ്രതി വിഷ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ക്രൂരമായ കൊലപാതകമാണെന്ന് പ്രോസിക്യുഷന് വാദിച്ചിരുന്നു. വധശിക്ഷയില്‍ കുറഞ്ഞൊരു ളിക്ഷ നല്കിയാല് അത് സമൂഹത്തിന് തെറ്റായ സന്ദേശമായിരിക്കും.
പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായശേഷം പ്രതിഭാഗം വാദം നടത്തി. പ്രതിയുടെ പ്രായവും വീട്ടില്‍ മാതാപിതാക്കള്‍ മാത്രമേയുള്ളുവെന്നും മാനസാന്തരത്തിനുള്ള സമയമുണ്ടെന്നും പ്രതിഭാഗം വാദിച്ചു. ശിക്ഷ പരമാവധി കുറയ്ക്കാനാണ് പ്രതിഭാഗത്തിന്റെ ശ്രമം ഇരുവാദങ്ങളും കേട്ടശേഷം കൊല്ലം ജില്ലാ ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിക്കും.
കൊലപാതകം, കൊലപാതക ശ്രമം, വിഷം നല്കി പരിക്കേല്‍പ്പിക്കുക, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ പ്രോസിക്യുഷന് ഉന്നയിച്ച എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചു.
ഭാര്യ ആദ്യ പാമ്പുകടിയുടെ വേദനയില്‍ നിലവിളിച്ചു കഴിയുമ്പോള്‍ മറ്റൊരു കൊലപാതകത്തിന് പ്ലാന്‍ ചെയ്ത ആള്‍ക്ക് എങ്ങനെ മാനസാന്തരമുണ്ടാകുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം ഖണ്ഡിച്ച് പ്രോസിക്യുഷന് വാദിച്ചത്. മരണം നടക്കുന്ന ദിവസം കുട്ടിയും വീട്ടിലുണ്ടായിരുന്നുവെന്ന് കള്ളം പറയുന്ന ആള്‍ക്ക് ഒരിക്കലും മാനസാന്തരമുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി.
എന്നാല്‍ വലിയ കുറ്റവാളികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്ന് പ്രോസിക്യുഷന് ചൂണ്ടിക്കാട്ടി. കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയാണ്. സമൂഹത്തിന്റെ രോഷം വളരെ വലുതാണെന്നും പ്രോസിക്യൂഷന് അറിയിച്ചു. ഒരു കുറ്റകൃത്യത്തിന്റെ വ്യാപ്തി നിശ്ചയിക്കുന്നതിന് പരിഗണിക്കുന്ന അഞ്ച് ഘടകങ്ങളില്‍ നാലെണ്ണവും ഈ കേസില്‍ വന്നിട്ടുണ്ടെന്നും പ്രോസിക്യുഷന് അറിയിച്ചു.
അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കണം. വധശിക്ഷ നല്‍കുന്നതിന് സമൂഹം കണക്കാക്കുന്ന അഞ്ച് മാനദണ്ഡങ്ങളുണ്ട്. വിശ്വസിച്ചയാള്‍ നടത്തുന്ന കൊലപാതകം, സ്ത്രീധനത്തിനു വേണ്ടിയോ മറ്റ് വിവാഹം കഴിക്കുന്നതിനോ നടത്തുന്ന കുറ്റകൃത്യം, ശാരീരികമായി ബുദ്ധിമുട്ടുള്ള സ്ത്രീയേയോ കുട്ടികളെയോ ഉപദ്രവിക്കുന്നത് തുടങ്ങി നാലെണ്ണവും ഈ കേസില്‍ വന്നിട്ടുണ്ടെന്നും
കോരള പോലീസിന്റെ പ്രൊഫഷണലിസത്തിന്റെ മെച്ചമാണ് ഈ അന്വേഷണത്തില്‍ കാണുന്നതെന്നും പ്രോസിക്യുഷന് ചൂണ്ടിക്കാട്ടി.

Comments