
കൊല്ലം: അഞ്ചല്‍ ഇത്ര വധക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഭര്‍ത്താവ് സൂരജിനെ കോടതിയില്‍ എത്തിച്ചു. 12 മണിക്ക് പ്രതിയെ ഹാജരാക്കണമെന്നാണ് കൊല്ലം ജില്ലാ ആറാം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 12ന് ശേഷം ശിക്ഷാവിധി പ്രഖ്യാപിക്കും. ജഡ്ജി എത്തിയാലുടന്‍ ശിക്ഷാവിധി പ്രഖ്യാപിക്കുമെന്നാണ് സൂചന.
അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന് വാദിച്ചിരുന്നു. ജനത്തിരക്ക് പരിഗണിച്ച് കോടതിയില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിധി കേള്‍ക്കാന്‍ ഉരതയുടെ പിതാവും സഹോദരനും രാവിലെ തന്നെ കോടതിയില്‍ എത്തിയിരുന്നു.






