
കൊല്ലം: ഇത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തവും പത്തും ഏഴും വര്‍ഷങ്ങള്‍ കഠിന തടവുശിക്ഷയും വിധിച്ചു. . പത്തും ഏഴും വര്‍ഷങ്ങളിലെ തടവുശിക്ഷ അനുഭവിച്ച ശേഷമായിരിക്കണം ജീവപര്യന്തം തടവ് ശിക്ഷ അനുവിക്കേണ്ടത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തി. എല്ലാ കുറ്റങ്ങളിലും പിഴ ചുമത്തിയിട്ടുണ്ട്. കൊല്ലം ജില്ലാ ആറാം സെഷന്‍സ് കോടതി ജഡ്ജി എം. മനോജിന്റെതാണ് വിധി.
ഉത്ര വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് വിധി പ്രസ്താവനയുടെ തുടക്കത്തില്‍ കോടതി വ്യക്തമാക്കി. കൊലപാതകത്തിനും കൊലപാതക ശ്രമത്തിനുമാണ് ജീവപര്യന്തം വിധിച്ചത്. വിഷ പ്രയോഗത്തിലൂടെ ജീവഹാനിക്ക് ശ്രമിച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് 10 വര്‍ഷവും 7 വര്‍ഷവും കഠിന തടവ് വിധിച്ചത്.
കൊലപാതകം ഒഴികെ എല്ലാ കുറ്റങ്ങള്‍ക്കും കുറ്റത്തിനുള്ള പരമാവധി ശിക്ഷ വിധിച്ചുവെന്ന് പ്രോസിക്യുഷന് ജി.മോഹന്‍രാജ് അറിയിച്ചു.
കൊലപാതകത്തിന് പ്രതിയുടെ പ്രായവും മുന്‍പ് കേസുകളില്‍ പെട്ടിട്ടില്ലെന്നതും മാനസാന്തരത്തിനുള്ള സമയവും പരിഗണിച്ച് ജീവപര്യന്തവും 5 വര്‍ഷം പിഴയും വിധിച്ചു.
ഉത്രയുടെ കുട്ടിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ആ തുക കുട്ടിയുടെ ഭാവിക്കു വേണ്ടി അക്കൗണ്ടില്‍ നിക്ഷേപിക്കണം. ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.






