
കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന് വധശിക്ഷ ലഭിക്കാത്തതില്‍ നിരാശയെന്ന ഉത്രയുടെ അമ്മ മണിമേഖല. പ്രതിക്ക് പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നു. ശിക്ഷാ നിയമത്തിലെ ഇത്തരം പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. അപ്പീല്‍ പോകുന്നത് പരിശോധിക്കും. ശിക്ഷയില്‍ തൃപ്തിയില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചത്. ഇത്രയും ക്രൂരമായി പെരുമാറിയ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കാത്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അമ്മ പറഞ്ഞു.
വീട്ടിലിരുന്നാണ് അമ്മ മണിമേഖല വിധി വീക്ഷിച്ചത്. അടുത്ത ബന്ധുക്കളും വിധി കേള്‍ക്കാന്‍ വീട്ടിലെത്തിയിരുന്നു. ഉത്രയുടെ പിതാവും സഹോദരനും ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. പരമാവധി ശിക്ഷ നല്‍കുമെന്നായിരുന്നു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷ.






